തെരഞ്ഞെടുപ്പില്‍ തന്റെ പരാജയം സ്വപ്‌നം കാണുന്ന ചൈനയ്ക്ക് മറുപടിയുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപും ചൈനീസ് സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പുതിയ വഴിത്തിരിവില്ലേക്ക്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്നാണ് ചൈന സ്വപ്‌നം കാണുന്നതെന്ന് ഡെണാള്‍ഡ് ട്രംപ് പറഞ്ഞു. തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഏതുവിധേനയും ചൈന ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍.

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കൈമാറാന്‍ ചൈന ത്വരിത നടപടികള്‍ സ്വീകരിക്കണമായിരുന്നു. തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു. ചൈനയ്ക്കതിര കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് അഭിമുഖത്തിനിടെ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ട്രംപിന്റ പുതിയ പ്രസ്താവന. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചറിയാന്‍ ചൈനയിലേക്ക് സംഘത്തെ അയക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ലോക ആര്യോഗ സംഘടന പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് അമേരിക്ക സംഘടനയ്ക്ക് നല്‍കികൊണ്ടിരിക്കുന്ന ഫണ്ട് നിര്‍ത്തലാക്കിയിരുന്നു.

Leave a Reply