ഇനി ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം: പുതിയ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍

ലോക്ഡൗണ്‍ മൂലം അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൊറോണ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അതിഥി തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ , തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് പേകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. എന്നാല്‍, ഹരിയാനയില്‍ കുടുങ്ങികിടന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് അനുവദി നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ :

  1. സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും പ്രോട്ടോക്കോള്‍ നടപ്പാക്കുകയും ചെയ്യുക
  2. തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക
  3. നാട്ടില്‍ തിരിച്ചെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകണം

Leave a Reply