സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്, 14 രോഗമുക്തിയും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.മലപ്പുറം, കാസർക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർക്കാണ് അസുഖം സ്ഥിരീകരിച്ചിറ്റുള്ളത്. ഇതിലൊരാൾ മഹാരാഷ്ട്രയിൽ നിന്നു വന്നതാണ്.
14 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ 2, കാസര്‍കോട് 2, പത്തനംതിട്ട , മലപ്പുറം എന്നീ ജില്ലകളിൽ ഒരാൾ വീതവുമാണ് അസുഖം ഭേദമായത്.
പുതിയ ഹോട്ട് സ്പോട്ടുകളും മുഖ്യമന്ത്രി അറിയിച്ചിറ്റുണ്ട്. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയും കൊല്ലം ജില്ലയിൽ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തുമാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. നിലവിൽ 70 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.
സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതോടെ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 954 പേ​ർ​ക്കെ​തി​രേ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു.
ഇതു വരെ 497 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇന്ന് 14 പേര് രോഗമുക്തി നേടിയതോടെ 111 പേര് മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിറ്റുമുണ്ട്. 20711 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Leave a Reply