മക്കയിലേയും,മദീനയിലേയും പള്ളികൾ,വിശ്വാസികൾക്ക് തുറന്ന് കൊടുക്കുമെന്ന് വ്യാജ വാർത്ത.

റംസാൻ എട്ടിന്ന് വിശ്വസികൾക് ഇരു ഹറമുകൾ തുറന്നു കൊടുക്കും എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത് .എന്നാൽ ഇത് തീർത്തും തെറ്റായ വാർത്തയാണ്.പ്രമുഖ ഓൺലൈൻ പോർട്ടലായ സബഖിന്റെ റിപ്പോർട്ടർ അബ്ദുല്ല ബർഖാവിയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബർഖാവി തന്നെ വ്യക്തമാക്കി .സബക്കും ഇത് വ്യാജമാണെന്നു പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം കഴിഞ്ഞാൽ ഇരു ഹറമുകൾ വിശ്വാസികൾക്കു വേണ്ടി തുറന്നു കൊടുക്കുമെന്ന് ഇരു ഹറമുകളുടെയും മേധാവി ശൈഖ് അബ്ദുറഹിമാൻ അൽ സുദൈസ് അറിയിച്ചിരുന്നു.എന്നാൽ എന്ന് തുറക്കുമെന്ന് ഇത് വരെ ഒരറിയുപ്പും വന്നിട്ടില്ല.

Leave a Reply