കര്‍ണാടകയിലെ നാല് മന്ത്രിമാര്‍ ക്വാറന്റൈനില്‍

കോവിഡ് ബാധിതനായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നാല് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. ഉപ മുഖ്യമന്ത്രി ഡോ. അശ്വന്ത്് നാരായണന്‍, ആഭ്യന്തര മന്ത്രി ബസ്വരാജ് ബേമൈ, മെഡിക്കല്‍ വിദ്യഭ്യാസ മന്ത്രി ഡോ.സുധാകര്‍, ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി എന്നീ മന്ത്രിമാരാണ് ക്വറന്റൈനില്‍ പ്രവേശിച്ചത്. കോവിഡ് സ്ഥിരീകരിച്ച കന്നഡ മാധ്യമ പ്രവര്‍ത്തകന്‍ ഏപ്രില്‍ 21 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലായി വിവിധ മന്ത്രിമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഏപ്രില്‍ ഇരുപത്തിനാലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുളള മറ്റ് നാല്‍പത് പേരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

Leave a Reply