മെയ് 4 മുതൽ ലോക് ഡൗണിൽ ഇളവ് വരും: ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: മെയ് നാലു മുതൽ മിക്ക സംസ്ഥാനങ്ങളിലുംലോക്ഡൗണിൽ ഇളവുകളുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം. കൊവിഡ്- 19 നെ നേരിടാനുള്ള പുതിയ മാർഗനിർദേശങ്ങൾ മെയ് 4 ഓടെ പ്രാബല്യത്തിൽ വരുമെന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തത്.ഏതൊക്കെ രീതിയിലുള്ള ഇളവുകളാണെന്ന് പിന്നീടറിയിക്കുമെന്നും വ്യക്തമാക്കിയിറ്റുണ്ട്.
രാജ്യവ്യാപകമായി ഒരു മാസത്തിലേറയായി ലോക് ഡൗൺ . ആയതിനാൽ തന്നെ പലയിടുത്തും നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നത്. വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെയും വിദ്യാർത്ഥികളെയും നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള പദ്ധതി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവിലെ നിരക്ക് അനുസരിച്ച് രോഗബാധിതരുടെ എണ്ണം കൂടുകയാണെങ്കിൽ ഒരു പക്ഷെ ലോക്ക് ഡൗൺ മെയ് – 4 ശേഷവും തുടരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിറ്റുണ്ട്.
കഴിഞ്ഞ 24 മണിക്കു റിനിടെ 71 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 31787 പോസിറ്റീവ് കേസുകളും 1008 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലോക്ഡൗൺ ഇളവ് വരുത്തുന്നതിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ മേലിലാണ്.

Leave a Reply