സിറിയയിൽ ഭീകരാക്രമണം: 40 മരണം

വടക്കൻ സിറിയയിലെ അഫ്രിൻ നഗരത്തിൽ നടന്ന ഭീകരാക്രമണത്തിൽ 11 കുട്ടികളുൾപ്പെടെ 40 മരണം. തുർക്കി പിന്തുണയുള്ള പ്രതിപക്ഷ പോരാളികളുടെ നിയന്ത്രണത്തിലുള്ള നഗരത്തിലാണ് ഇന്ധന ടാങ്കറിൽ ബോംബ് ഘടിപ്പിച്ചിറ്റുള്ള അക്രമണം നടത്തിയത്. 50 ഓളം പേർക്ക് പരിക്കേറ്റതായും തുർക്കി പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
അക്രമത്തിനു പിന്നിൽ കുർദ് വിമത പോരാളികളാണെന്ന് (വൈപിജി )തുർക്കി ആരോപിച്ചു. എന്നാൽ ആരും തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
1984 മുതൽ തന്നെ തുർക്കി ക്കെതിരെ സായുധ കലാപം നടത്തുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ സിറിയൻ വിഭാഗമാണ് വൈപിജിയെന്നും ഇവരാണ് അക്രമത്തിന് പിന്നിൽ എന്നും തുർക്കി ആരോപിച്ചു.
2018-ൽ തുർക്കിയും സിറിയൻ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് പിടിച്ചെടുത്ത നഗരമാണ് അഫ്രിൻ. ഇതിനു തിരിച്ചടിയെന്നോണമാകാം ഈ അക്രമണമെന്ന് വിലയിരുത്തപ്പെടുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

Leave a Reply