റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനമുന്നയിച്ച് ഇന്ത്യ

ന്യൂനപക്ഷങ്ങള്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷണ്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ടിനെതിരെ (യു.എസ്.സി.ഐ.ആര്‍.ഫ് ) വിമര്‍ശനവുമായി ഇന്ത്യ. റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളെ തള്ളുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ പറഞ്ഞു. പക്ഷം ചേര്‍ന്നുള്ള റിപ്പോര്‍ട്ടുകള്‍ പല തവണ യു.എസ്.സി.ഐ.ആര്‍.ഫ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ന്യൂനപക്ഷ വിഭാഗം നിരന്തര അക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്ന പതിനാല് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും യു.എസ്.സി.ഐ.ആര്‍.ഫ് ഉള്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍, ചൈന, ഉത്തരകൊറിയ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന രാഷ്ട്രങ്ങള്‍. 2004 ന് ശേഷം ഈ പട്ടികയില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മോശം സാഹചര്യത്തിലൂടെയാണെന്ന് കടന്ന് പോകുന്നതെന്ന് കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അഭയാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പ്രസ്താവനയെയും പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വ ഭേദഗതി ആക്ടിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി അക്രമങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയാണ്. ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്ധ്യോസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019 മെയ് മാസം ബി.ജെ.പി അധികാരത്തിലേറിയത് മുതല്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് മത സ്വാതന്ത്യം വക വെക്കാതെയുള്ള നയ രൂപീകരണത്തിന് തയ്യാറായതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Leave a Reply