ബോളീവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു.

മുബൈ: പ്രമുഖ ബോളീവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അർബുദ ബാധയെ തുടർന്ന് മുംബൈയിൽ തീവ്രചികിത്സയിലായിരിക്കെ പുലർച്ചെ അന്തരിച്ചു. മുബൈയിലെ കോകിലാ ബെൻ ധീരുഭായി അംബാനി പ്രൈവറ്റ് ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിലായിരുന്നു അദ്ധേഹം .ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു’.2018-ൽ അർബുദം ബാധിച്ചതിനെ തുടർന്ന് കുറെ നാൾ വിദേശത്ത് ചികിത്സയിലായിരുന്നു ,പിന്നീട് നാട്ടിലേക്ക് തിരിച്ചെങ്കിലും അസുഖം കൂടുകയായിരുന്നു. ഇന്ത്യൻ സിനിമ രംഗത്ത് 30 വർഷത്തോളം മികച്ച കാഴ്ചവെച്ച ഈ അമ്പത്തു നാലുകാരന് 2011-ൽ പത്മശ്രീ അവാർഡ് ലഭിച്ചിറ്റുണ്ട്.
രാജസ്ഥാനിൽ ജയ്പൂരിലാണ് ജനനം .ചെറുപ്രായത്തിൽ ക്രിക്കറ്റിനോടായിരുന്നു ഭ്രമം. പിന്നീട് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദം നേടുന്നതോടെ സിനിമാ ജീവിതം ആരംഭിക്കുകയായിരുന്നു .അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ എന്നിവയാണ് പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.
സംസ്കാര ചടങ്ങുകളെ കുറിച്ച് പുറത്ത് വിട്ടിട്ടില്ല. ഭാര്യ സുതപ സികന്ദർ, രണ്ടു മക്കൾ എന്നിവരാണ് മരണസമയത്ത് കൂടെ ഉണ്ടായത്.

Leave a Reply