കൊവിഡ് മുക്ത സംസ്ഥാനമായി ത്രിപുരയും

ഗുവാഹത്തി: ഇന്ത്യയിൽ അഞ്ചാമത് കൊവിഡ് മുക്ത സംസ്ഥാനമായി ഇനി ത്രിപുരയും.സംസ്ഥാനത്ത് രണ്ട് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. രണ്ടും സുഖപ്പെട്ട് ഡിസ്ചാർജ് ആയതോടെ കൊവിഡിൽ നിന്ന് പൂർണമായി മുക്തമായിരിക്കുകയാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുര.
പോസിറ്റീവ് കേസുകളെ ഐസലേഷനിൽ ആക്കുന്നതോടെ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കൂടി കർശനമായി പരിശോധന വിധേയമാക്കിയും മിക്ക ജനങ്ങളിൽ വൈറസ് ചെക്കിംഗ് നടത്തിയുമാണ് ത്രിപുര മുൻകരുതൽ എടുത്തത്.രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ശതമാന നിരക്കിൽ വൈറസ് ടെസ്റ്റിംഗ് നടത്തിയത് ഇവിടെയാണ്. 4 ദശലക്ഷം ജനസംഖ്യയുള്ള ത്രിപുരയിൽ 4450 പേരെയാണ് പരിശോധന വിധേയമാക്കിയത്. ശരാശരി ഒരു ദശലക്ഷത്തിന് 1051 എന്ന നിരക്കിൽ, ഇന്ത്യയിൽ ഇത് 470 ആണ് .
കഴിഞ്ഞ രണ്ടാഴച്ചയായി സംസ്ഥാനത്ത് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇനി സംസ്ഥാനത്തിൻ്റെ ശ്രദ്ധ പുറത്ത് നിന്ന് വന്നവരുടെ മേലിലാണെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാർ രാകേഷ് വ്യക്തമാക്കി.
സിക്കിം, നാഗാലാൻ്റ് , അരുണാചൽ പ്രദേശ്, മണിപ്പുർ എന്നിവയാണ് മറ്റു കൊവിഡ് മുക്ത ഇന്ത്യൻ സംസ്ഥാനങ്ങൾ.

Leave a Reply