കുറ്റം സമ്മതിച്ച് അമേരിക്ക

2019-ല്‍ സേമാലിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നതായി സമ്മതിച്ച് അമേരിക്ക. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആഫ്രിക്ക കമാന്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അപൂര്‍വ കുറ്റ സമ്മതം. രണ്ട് സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി യു.എസ് ആര്‍മി ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സണ്ട് പറഞ്ഞു.

സേമാലിയയിലെ കുന്‍യോ ബോറോ എന്ന പ്രദേശത്ത് 2019 ഫെബ്രുവരിയില്‍ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് സിവിലിയന്‍സ് കൊല്ലപ്പെട്ടത്. അല്‍ ശബാബ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള രണ്ട് അല്‍ ഖാഇദ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിവിലിയന്‍സ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി അമേരിക്ക സമ്മതിക്കുന്നത് രണ്ടാം തവണയാണിത്. 2018 ഏപ്രില്‍ നടത്തിയ വ്യോമാക്രമണത്തിലും സിവിലിയന്‍സ് കൊല്ലപ്പെട്ടതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. സേമാലിയയിലെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ വിഭാഗമാണ് അല്‍-ശബാബ്.

Leave a Reply