അകലം പാലിക്കാനുറച്ച് ഹരിയാന: ഡൽഹിയിൽ നിന്ന് പഴ വർഗങ്ങൾക്കും സ്റ്റോപ്

ഡൽഹിയിൽ കൊവിഡ്- 19 കേസുകൾ കൂടുന്ന അവസ്ഥയിൽ തൽകാലം ഇനി പച്ചകറി പഴങ്ങൾ എന്നിവ വേണ്ടന്ന് വെക്കുകയാണ് ഹരിയാന. സംസ്ഥാനത്തുള്ള ചില പോസിറ്റീവ് കേസുകൾ ഡൽഹിയിലേക്ക് നീളുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡൽഹിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയത്. ഹരിയാനയിലെ ഡൽഹി അതിർത്തി നഗരങ്ങളായ ഗുഡ്ഗാവ് ,ഫരീദബാദ് ഏന്നീ നഗരങ്ങളിലേക്കുള്ള യാത്ര റദ്ധാക്കാനുള്ള പുറപ്പാടിലാണ് ഹരിയാന.
സംസ്ഥാനത്ത് സോണിപ്പട്ട് ജില്ലയിൽ ഗതാഗത സർവ്വീസിനു പുറമെ , ഡൽഹിയിലെ ആസാദ്പൂരിൽ നിന്നും ഹോൾ സൈൽ കച്ചവടവും ,ഡൽഹി പോലീസുകാരുടെ നീക്കവും കർശനമായി നിരോധിച്ചിറ്റുണ്ടെന്ന് ജില്ല അധിക്രതർ അറിയിച്ചിറ്റുണ്ട്. സോണി പട്ട് ജില്ലയിൽ 21 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, അതിൽ 16 കേസുകളും ഡൽഹിയുമായി ബന്ധപ്പെട്ട് വന്നതാണെന്ന് സോണിപട്ട് ഡെപ്യൂട്ടി കമ്മീഷ്ണർ അൻഷാജ് സിംഗ് വ്യക്തമാക്കി. ഇതിൽ രണ്ടു കേസുകൾ ആസാദ്പൂരിൽ നിന്നും ഇറക്കുന്ന ഭക്ഷ്യസാധനങ്ങളിലൂടെയും, ചിലത് ഡൽഹി പോലീസ് മാർഗമാണെന്നും അദ്ധേഹം കൂട്ടി ചേർത്തു.സോനിപട്ടിൽ വിൽക്കുന്ന മിക്ക ഭക്ഷ്യസാധനങ്ങളും ഡൽഹിയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇതു നിർത്തലാക്കൽ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിറ്റുണ്ടെന്നും, മുഴുവൻ ജനങ്ങളോട് മാസ്ക്ക് ധരിക്കാനാവിശ്യപ്പെട്ടും മുൻ കരുതൽ ഉറപ്പിക്കുകയാണ് ഹരിയാന

Leave a Reply