എൻ സി ആർ ടി സി പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാകും: വിദ്യാഭ്യാസ മന്ത്രി


ന്യൂഡൽഹി: എൻ സി ആർ ടി സി പാഠപുസ്തകങ്ങൾ ഉടൻ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചോദ്യോത്തര നിവാരണത്തിനായി ഓൺലൈൻ അഭിസംബോധനത്തിടെ അറിയിക്കുകയായിരിന്നു. ലോക് ഡൗണ് കാരണത്താൽ പരീക്ഷകൾ നീണ്ടു പോവുന്നതിനെ കുറിച്ചായിരുന്നു മുഖ്യ ചർച്ച.
കേന്ദ്ര വിദ്യാലയത്തിലെ 1 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളെ പരീക്ഷകൾ എഴുതാതെ തന്നെ സ്ഥാനക്കയറ്റം നൽകുമ്പോൾ അവർക്കുള്ള പാഠപുസ്തകൾ എന്ന് കിട്ടുമെന്നഉത്തരാഖഢ് പ്രതിനിധി ഉന്നയിച്ച ചോദ്യത്തിന് മറുപടിയെന്നോണം മന്ത്രി വ്യക്തമാക്കുകയായിരുന്നു. പാഠപുസ്തകവുമായി ബന്ധപ്പെട്ട് എൻസിആർടിയുമായി സംസാരിച്ചിറ്റുണ്ടെന്നും എല്ലാ പാഠപുസ്തകങ്ങളും ഇതിനകം തന്നെ അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചിറ്റുണ്ടെന്നും ഉടൻ തന്നെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും കൗൺസിൽ അറിയിച്ചു.
ഘട്ടം ഘട്ടമായി ബുക്ക് ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുവദിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈപറ്റാൻ സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പഠനം തുടരാനാവിശ്വമായ എല്ല പഠന സാമഗ്രികളും ഡിജിറ്റൽ രൂപത്തിൽ വിവിധ സൈറ്റുകളിൽ ലഭ്യമാണെന്നും , ലോക്ക് ഡൗൺ സമയത്ത് വിദ്യാർത്ഥികൾക്ക് ഇവ വിനിയോഗിക്കാമെന്നും കൂട്ടി ചേർത്തു.

Leave a Reply