കോവിഡ് മരണം 2.11 ലക്ഷം കവിഞ്ഞു: ഇന്ത്യയില്‍ ഇന്നലെ മാത്രം 58 മരണം

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 69746 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 921314 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മരണ നിരക്കില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 4532 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 1384 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 56797 ആയി. ഇന്നലെ മാത്രം 23196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പത്ത് ലക്ഷം കവിഞ്ഞു.

ബ്രിട്ടനില്‍ ഇന്നലെ മാത്രം 360 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 21092 ആയി. കോവിഡ് ബാധിച്ച് ഇരുപതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ അഞ്ചാമത്തെ രാജ്യമാണ് ബ്രിട്ടന്‍. സ്‌പെയിനില്‍ 331 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 22902 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 333 പേരും ഫ്രാന്‍സില്‍ 437 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 26977 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 23000 കവിഞ്ഞു. റഷ്യയില്‍ 6198 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറിനിടെ 1561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ 939 ആയി. ഇന്നലെ മാത്രം 58 പേര്‍ മരിച്ചു.

Leave a Reply