പ്രധാനമന്ത്രി പറഞ്ഞാലും അവസാനിക്കാത്ത വര്‍ഗീയ പ്രചാരണങ്ങള്‍

വര്‍ഗീയ പ്രചാരണങ്ങളില്‍ നിന്ന് പിന്മാറാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം വക വെക്കാതെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദോറിയ ജില്ലയിലെ ബര്‍ഹാജ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരി മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുതെന്ന് പറയുന്ന പതിനാല് സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നു.
എന്നാല്‍ ഈ വീഡിയോ ഇത്തരത്തില്‍ വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്ന് സുരേഷ് തിവാരി പ്രതികരിച്ചു.

കോവിഡ് കാലത്തും വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന തരത്തിലുള്ള നിരവധി ബി.ജെ.പി അംഗങ്ങളുടെ പ്രസ്താവനകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനമാണ് ഇന്ത്യയില്‍ കോവിഡ് വ്യാപിക്കാന്‍ കാരണമെന്ന പ്രസ്താവനക്കെതിരെ നിരവധി രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

Leave a Reply