‘വിവാദ’ കരാര്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ഗുണ നിലവാരമില്ലാത്ത കോവിഡ് പരിശോധനാ കിറ്റുകള്‍ നല്‍കിയ ചൈനീസ് കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ദൂത്ര പരിശോധനാ കിറ്റുകളുടെ വില തട്ടിപ്പും, ഗുണ നിലവാരമില്ലായ്മയും സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരാര്‍ റദ്ദാക്കിയത്.

ഗാങ്ഷൗ വോണ്ട്‌ഫോ ബയോടക്, സുഹായി ലിവ്‌സണ്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്നീ രണ്ട് ചൈനീസ് കമ്പനികളാണ് പരിശോധന കിറ്റുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഈ കിറ്റുകള്‍ ഗുണനിലാവരമില്ലാത്തവയാണെന്ന് ഐ.സി.എം.ആര്‍ കണ്ടെത്തിയിരുന്നു. യാഥാര്‍ത്ഥ വിലയുടെ ഇരട്ടിയിലധികം നല്‍കിയാണ് ഗുണ നിലവാരമില്ലാത്ത റാപ്പിഡ് പരിശോധനാ കിറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നതെന്ന് ദില്ലി ഹൈക്കോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കരാറിലെ അഴിമതി ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച കിറ്റുകളുടെ കൃത്യത 5.4 ശതമാനം മാത്രമാണെന്ന് ആരോപിച്ച് രാജസ്ഥാനും ബംഗാളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കരാര്‍ മൂലം ഇന്ത്യയ്ക്ക് ഒരു രൂപയും നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply