പ്രവാസികളുടെ തിരിച്ചുവരവ്‌ വാചക കസര്‍ത്ത് അല്ല വേണ്ടത് ശക്തമായ പരിഹാര മാർഗങ്ങൾ ആണ് വേണ്ടതെന്നു : ബെന്നി ബഹനാന്‍ എം.പി.

റിയാദ് : കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് ഉടനടി പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനു പകരം വാചകകസര്‍ത്ത് മാത്രം നടത്തി പ്രവാസികളെ വഞ്ചിക്കുന്ന നിലപാടല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളേണ്ടത്‌ എംപി ബെന്നി ബെഹനാൻ.

ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വെർച്യുൽ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവനകള്‍ അല്ലാതെ ഇതുവരെ യാതൊരു നടപടിയും എടുക്കാതെ ഇപ്പോളും വിഷയങ്ങള്‍ നീട്ടി കൊണ്ട് പോകുകയാണ് കേന്ദ്ര സർക്കാർ ..

കേരളത്തിലെ 19 യു ഡി എഫ് എം.പി. മാരുടെയും ഒപ്പ് ശേഖരിച്ച് പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടികാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കുമെന്നും ബെന്നി ബഹനാന്‍ എം.പി. പറഞ്ഞു.

ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചാലക്കുടി എം.പി ബെന്നി ബെഹനാൻ.

പ്രവാസ ലോകത്ത് നിന്ന് പ്രത്യേകിച്ച് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉയര്‍ന്നു വരുന്ന പ്രധാന ആവിശ്യം വിസിറ്റിംഗ് വിസക്ക് വന്നു മടങ്ങി പോകാൻ കഴിയാതെ കുടുങ്ങിയവര്‍, ഫൈനല്‍ എക്സിറ്റ് വിസ അടിച്ചവര്‍, വൃദ്ധരായ മാതാപിതാക്കള്‍, ചെറിയ കുട്ടികള്‍,
ഉപരി പഠനത്തിന് നാട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന വിദ്യാർത്ഥികൾ, ഡെലിവറി അടുത്ത് നില്‍ക്കുന്ന ഗർഭിണികളായവർ തുടങ്ങി നിരവധി കേസുകളാണ് ദിവസേനെ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കൊറോണ ബാധിതരില്‍ നിന്നും ഗർഭിണികളായവർക്കു വേണ്ടുന്ന സുരക്ഷ, ,ഗർഭ കാല പരിചരണം, ഇവിടുത്തെ ഹോസ്പിറ്റലിലെ സാമ്പത്തിക ചിലവുകൾ തുടങ്ങിയവ വലിയൊരു പ്രതിസന്ധിയാണ് മലയാളികള്‍ ഉള്‍പ്പടെഉള്ളവരെ അലട്ടുള്ളത്.

ഇവരുടെ തിരിച്ചു കൊണ്ടുവരാനുള്ള അടിയന്തിര നടപടിക്കാണ് സര്‍ക്കാരുകള്‍ മുന്‍‌തൂക്കം നല്‍കേണ്ടത്..

ജോലി നഷ്ട്ടപെട്ടവര്‍, ചിലവിനു പോലും വകയില്ലാതെ കഷ്ട്ടപെടുന്നവര്‍ തുടങ്ങിയവരെ എത്രയും പെട്ടെന്ന് സംരഷിക്കാനുള്ള അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടാകുകയെന്നും എം.പി. യുമായി സംസാരിച്ച റിയാദിലെ സാമുഹ്യ സംസകരിക രാഷ്ട്രിയ മാധ്യമ മേഖലയിലെ ആളുകള്‍ അഭിപ്രായപെട്ടു..

നിരവധി നിവേദനം കൊടുത്തിട്ടും മേല്ലെപോക് നയമാണ് സര്‍ക്കാരിന്റെത്, പ്രവാസികളെ ചാര്‍ടെഡ് വിമാനത്തില്‍ സൗജന്യമായി കൊണ്ടുവരണം, നാട്ടിലേക്ക് തിരിച്ചു വരുന്ന സ്‌കിൽഡ് തൊഴിലാളികളെ അവരുടെ കഴിവുകൾ പ്രയോചനപെടുത്തുന്ന തൊഴിലുകൾ നൽകി സ്വീകരിക്കാനുള്ള നടപടി തുടങ്ങണം. പ്രവാസികള്‍ക്കായി സാമ്പത്തിക പാക്കേജ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കണം, സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്ക സഹായം നോര്‍ക്കയിലെ അംഗത്വം നോക്കാതെ എല്ലാ പ്രവാസികള്‍ക്കും നല്‍കണം, പ്രവാസി കുടുംബത്തിന് സൗജന്യ റേഷന്‍ അനുവദിക്കണം തുടങ്ങി നിരവധി ആവിശ്യങ്ങള്‍ എംപി യുടെ മുന്നിൽ ഉന്നയിച്ചു.
ഈ കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൂചനാസത്യാഗ്രഹം നടത്തുമെന്നും എംപി പറഞ്ഞു.
ചാലക്കുടി മണ്ഡലത്തിലെ നാല് കോണ്‍ഗ്രസ്‌ എം.എല്‍ എ മാരും സമരത്തില്‍ പങ്കെടുക്കുമെന്നും എം.പി. ബെന്നി ബഹനാന്‍ പറഞ്ഞു.

ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ്‌ സുരേഷ് ശങ്കര്‍ ഓണ്‍ലൈന്‍ മീറ്റിംഗ് നിയന്ത്രിച്ചു,

അബ്ദുള്ള വല്ലാഞ്ചിറ,ഷിഹാബ് കൊട്ടുകാട്, സലിം കളക്കര, മജീദ്‌ ചിങ്ങോലി, നൗഫൽ പാലക്കാടൻ, രഘുനാഥ് പര്‍ശിനികടവ്, അമീര്‍ ,നാസര്‍ കല്ലായി, ഷഫീക് കിനാല്ലുര്‍, ഉബൈദ് എടവണ്ണ, ജയന്‍ കൊടുങ്ങല്ലൂര്‍ , ഷാജി സോനാ, സത്താര്‍ കായംകുളം, ശുകൂർ ആലുവ,ജൂലി ജിജോ സോണി പാറക്കല്‍, നാസര്‍ വലപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply