വൈദ്യ ലോകത്തിനത്ഭുതമായി 6 മാസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു

യു കെ : ഐസലേഷൻ യൂണിറ്റിൽ രണ്ടാഴ്ച കിടന്ന ശേഷം വീണ്ടും ജീവിതത്തിലേക്ക് കടന്ന് വന്നിരിക്കുകയാണ് 6 മാസം പ്രായമുള്ള “അത്ഭുത കുഞ്ഞൻ “. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികം ഐസലേഷൻ വാർഡിൽ കഴിയുകയായിരുന്നു എറിൻ ബേറ്റ്സ് എന്ന ഈ കുഞ്ഞൻ. ജനിച്ച് രണ്ട് മാസം കഴിയവേ ഹൃദശാസ്ത്രക്രിയക്ക് വിധേയമായ എറിൻ ബേറ്റ്സ് എന്ന കൊച്ചുമോൾ എപ്രിൽ തുടക്കത്തിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ലിവർപൂളിലെ ആൽഡർ ഹേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഓക്സിജൻ മാസ്ക് ധരിച്ചുള്ള കൊച്ചുമോളുടെ ഫോട്ടോ ഈയടുത്തായി വീട്ടുകാർ പങ്കുവെക്കുന്നതോടെ സോഷ്യൽ മീഡിയകളിൽ വൈറസിൻ്റെ ക്രൗരഭാവം വിളിച്ചറിയിക്കുന്നതായിരുന്നു. വൈറസ് ബാധയിൽ നിന്ന് ഞായാറാഴ്ച രോഗമുക്തി നേടിയ ഐറിൻ ഡിസ്ചാർജ് ആയപ്പോൾ ആശുപത്രി ജീവനക്കാരെ ലോകം അഭിനന്ദിക്കുകയായിരുന്നു.
ഇന്ന്, എറിൻ എന്ന കൊച്ചുമോൾ വൈറസിനെ തോൽപിച്ചിരിക്കുകയാണ് , ഐസലേഷനിൽ നിന്ന് ഐറിനെ മാറ്റിയത് തന്നെ ഞങ്ങൾ ജീവിനക്കാർക്ക് ആശ്വാസം നൽകുന്നതാണ് ആൽഡർ ഹേ ഹോസ്പിറ്റൽ ഫെയ്സ് ബുക്കിൽ വീഡിയോ ഷെയർ ചെയ്യവെ അടിക്കുറിപ്പായി പങ്ക് വെച്ചു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ്.

Leave a Reply