മുബൈയിൽ 5500 ലധികം കേസുകൾ!? സ്കൂളുകൾ ക്യാറൻ്റയൻ ആക്കുന്നു


മുംബൈ: ഇന്ത്യയിൽ കൊവിഡ് കൂടുതൽ ഇപ്പോൾ മുംബൈയിലാണ്. 5500 പോസിറ്റീവ് കേസുകൾ !!! . കൊവിഡ്- 19 ബാധിച്ചവരുടെ നിരക്ക് കുത്തനെ കൂടുന്നത് മുംബൈ നഗരത്തെ കൂടുതൽ ആശങ്കയിലാകുകയാണ്. രോഗബാധിതരെ ചികിത്സിക്കുന്നതിനായി മുൻസിപ്പൽ സ്കൂളുകളെ ക്യാറൻ്റയ്നുകളാക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുംബൈ സർക്കാർ.
മഹാരാഷ്ട്രയിലെ വലിയ മുൻസിപ്പാലിറ്റിയായ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) തൻ്റെ കീഴിൽ 1200-ലധികം സ്കൂളുകൾ ഉണ്ടെന്നും , സൗകര്യാർത്ഥം ക്വാറൻ്റയ്നുകളാക്കാമെന്നും അറിയിച്ചിറ്റുണ്ട്.
മുംബൈയുടെ സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞാഴ്ച മുംബൈ സന്ദർശിച്ചിരുന്നു. സന്ദർശനത്തെ തുടർന്നാണ് ഇങ്ങനൊരു തീരുമാനമെന്ന് അധിക്രതർ അറിയിച്ചു.സ്കൂളുകൾക്ക് പുറമെ മറ്റു സൗകര്യങ്ങളും അന്വേഷിക്കുന്നതായും ബിഎംസി വ്യക്തമാക്കി.അതിന് മുന്നോടിയായി ബിഎംസി കമ്മീഷണർ പർവ്വീൻ പ്രദേശി ഗോറൻഗിയോൻ നഗരത്തിലെ നെസ്കോ എക്സിവിഷൻ നടത്താറുള്ള സ്ഥലം സന്ദർശിച്ചതായി പറഞ്ഞു.
അസുഖലക്ഷണമില്ലാത്തവർക്കും ക്യാറൻ്റയ്ൻ വേണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിറ്റുണ്ട്.മുംബൈയിൽ രോഗബാധിതരിൽ 80 % വും ലക്ഷണം കാണിക്കാത്തവരായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധാവ് താക്കറെ ഞായറാഴച്ച മാധ്യമങ്ങളോട് പങ്ക് വെച്ചിരുന്നു. ഇതു പരിഗണിച്ചാണ് കൂടുതൽ ക്വാറൻ്റയ്നുകൾ നിർമ്മിക്കാൻ തീരുമാനമാവുന്നത്.
ഇന്നലെത്തെ 395 പുതിയ കേസുകൾ ഉൾപ്പെടെ 5589 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിറ്റുള്ളത്

Leave a Reply