സൗത്ത് യമനില്‍ സ്വയം ഭരണം പ്രഖ്യാപിച്ച് യമനീ സപറേറ്റ്സ്റ്റ് ഗ്രൂപ്പ് (എസ്ടിസി).യു എ ഇ പിന്തുണയുളള എസ് ടിസി നീക്കത്തെ അപകടരമെന്നും വിനാശകരമെന്നും വിശേഷിപ്പിച്ച് പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി രംഗത്ത് വന്നു. ഹൂതി റിബലുകള്‍ക്കെതിരെ സഊദി യുഎഇ സഖ്യ സേന കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ യുദ്ധം ചെയ്യുന്നു. എന്നാല്‍ രണ്ടും വേര്‍പിരിയുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 ല്‍ ഹൂതികള്‍ കാപിറ്റല്‍ സിറ്റിയായ സന്‍ആ കീഴടക്കിയിരുന്നു. തുടര്‍ന്നു പോര്‍ട്ട് സിറ്റിയായ സൗത്തിലെ ഏദനിലേക്ക് ഭരണ കേന്ദ്രം മാറ്റേണ്ടി വന്നിരുന്നു. ഇവിടെയാണ് സ്വയം ഭരണകേന്ദ്രമായി എസ് ടിസി പ്രഖ്യാപിച്ചത്.