ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ നീട്ടണം; പ്രധാന മന്ത്രി

രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചു പേരും ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളെ റെഡ്, ഗ്രീന്‍ ഓറഞ്ച് എന്നീ വിഭാഗങ്ങളില്‍ തരംതിരിച്ച് ലോക്ക് ഡൗണ്‍ നീട്ടാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബീഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന,ഉത്തരാഘഢ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരാണ് മീറ്റിംഗില്‍ സംബന്ധിച്ചത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നിന്ന് മേഘാലയ, മിസോറാം മുഖ്യമന്ത്രിമാരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ പിണറായി വിജയന്‍ മീറ്റിംഗില്‍ പങ്കെടുത്തില്ല. സ്റ്റേറ്റിനെ പ്രതിനിതീകരിച്ച് ചീഫ് സെക്രട്ടറിയാണ് മീറ്റിംഗില്‍ പങ്കെടുത്തത്.

Leave a Reply