ഓര്‍ക്കാപ്പുറത്താണ് അബ്ദുറഹിമാന് ഹജ്ജിന് അവസരം കിട്ടുന്നത്.അതും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളോടുളള സ്നേഹത്താല്‍ ഒരു നല്ല മനുഷ്യന് മുഴുവന്‍ ചെലവുകളും ഏറ്റെടുത്തു. ഹജ്ജിനായി സ്വരൂപിച്ച സമ്പാദ്യം മുഴുവന്‍ സഹജീവികളോടുളള സ്നേഹത്താല്‍ കോവിഡ് കാലത്ത് അവശര്‍ക്ക് നല്കിയ മംഗലാപുരം ബന്തവാല് താലൂക്കിലെ ഗുഡിനബലിയിലെ അബ്ദുറഹിമാന്റെ കഥയാണ് മുനവ്വറലി തങ്ങള്‍ പോസ്റ്റായി എഫ് ബിയില്‍ ഷൈയര് ചെയ്തത്. പോസ്റ്റ് കണ്ട ഓരാളാണ് അബ്ദുറഹ്മാന് ഹജ്ജ് ചെയ്യാനുളള മുഴുവന്‍ തുകയും നല്കാമെന്നേറ്റത്. കോവിഡ് കാലത്ത് അവശരെ സഹായിക്കാതെ തന്റെ കടമ പൂര്‍ത്തിയാവില്ലെന്ന് അബ്ദുറഹിമാന് പറഞ്ഞു.സാഹചര്യം മാറിയാല്‍ പുണ്യ കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇക്കൊല്ലം തന്നെ അബ്ദുറഹിമാന് യാത്രയാവും.