ഉത്തര്‍പ്രദേശിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥ ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോകള്‍ വീണ്ടും. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരിത ജീവിതത്തെക്കുറിച്ചാണ് വീഡിയോയിലുള്ളത്. എന്നാല്‍ ക്വറന്റൈന്‍ കേന്ദ്രങ്ങളിലെ എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് സര്‍ക്കാര്‍ അധികൃകര്‍ പ്രതികരിച്ചു.

25 സെക്കണ്ട് ദൈര്‍ഘ്യമുള്ള ആദ്യ വീഡിയോയിലെ രംഗങ്ങള്‍ ഇങ്ങനെ : ഗൈറ്റിന് പുറത്ത് നിന്ന് ഒരാള്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞു കൊടുക്കുന്നതായി വിഡിയോയില്‍ ദൃശ്യമാവുന്നുണ്ട്. മറു ഭാഗത്ത് നിന്ന് ബിസ് കറ്റ് പാക്കറ്റുകള്‍ കൈ പിടിയിലൊതുക്കാന്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്വാറന്റൈനില്‍ പാലിക്കേണ്ട നിബന്ധനകളൊന്നും തന്നെ ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. ഐസലോഷനില്‍ കഴിയുന്നവരുടെ അവസ്ഥയിതാണ്, ഇതുവരെ ഞ്ഞങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല, ഭക്ഷണത്തിനുള്ള ശരിയായ സൗകര്യങ്ങളില്ലെന്നും ഒരു സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്‌

Leave a Reply