സംസ്ഥാനത്ത് ഇന്ന് 13 കേസുകൾ കൂടി: റെഡ് സോണുകളായി കേട്ടയവും ഇടുക്കിയും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോട്ടയം 6, ഇടുക്കി 4, പലക്കാട് മലപ്പുറം കണ്ണൂർ എന്നിവിടങ്ങളിൽ ഒരോന്നുമായാണ് സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും ഒരാൾ വിദേശത്തു നിന്നു വന്നവനുമാണ്, 6 പേർക്ക് സംബർക്കം വഴിയും ,ഒരാൾക്ക് അസുഖം വന്നതെങ്ങനെ എന്ന് അന്വേഷിക്കുകയാണ്.
13 പേർക്ക് അസുഖം മാറിയിറ്റുമുണ്ട് , കണ്ണൂർ – 6 ,കോഴിക്കോട് – 4 ,തിരുവനന്തപുരം മലപ്പുറം എറണാകുളം എന്നിവിടങ്ങളിൽ ഒരോരുത്തരുമായാണ് രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതു വരെ 481 പേരാണ് രോഗം ബാധിച്ചവർ, 123 പേർ ചികിത്സയിൽ കഴിയുന്നുണ്ട്, 20301 പേർ നിരീക്ഷണത്തിലുമാണ്. രോഗികളുടെ എണ്ണം കൂടിയതിനാൽ കോട്ടയവും ഇടുക്കിയും റെഡ് സോണായും പ്രഖ്യാപിച്ചിറ്റുണ്ട്. ഇടുക്കി ജില്ലയിൽ വണ്ടൻമേട് ,ഇരട്ടയാർ ,കോട്ടയത്ത് അയ്മനം ,വെള്ളൂർ, അയർകുന്നം, തലയോലപറമ്പ് ,എന്നീ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടായി അറിയിച്ച് റ്റുണ്ട് .കൊവിഡ് ബാധ തീരെ ഇല്ലാത്തത് തിരുവനന്തപുരം ആലപ്പുഴ തൃശൂർ വയനാട് എന്നീ ജില്ലകളിലാണ്.

Leave a Reply