ശിക്ഷാനടപടികള്‍ പരിഷ്‌കരിച്ച് സൗദി

ശിക്ഷാനടപടികളില്‍ ചാട്ടവാറടി നിരോധിച്ചതായി സൗദി സുപീം കോടതി അറിയിച്ചു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും നടപ്പാക്കികൊണ്ടിരിക്കുന്ന പരിഷ് കാരങ്ങളുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി. വിവിധ മനുഷ്യവകാശ സംഘടനകള്‍ ഇത്തരം ശിക്ഷാ നടപടി സ്വീകരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

കൊലപാതകം, അവിഹിത ബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ചാട്ടവാറടി ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ പിഴ ചുമത്തല്‍, നിര്‍ബന്ധിത സാമൂഹിക സേവനം തുടങ്ങിയ ശിക്ഷാ നടപടികളാണ് ഇത്തരം പ്രതികള്‍ക്കെതിരെ സ്വീകരിക്കുകയെന്ന് കോടതി വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിനെ അധിക്ഷേപിച്ച് എഴുതിയതിനെ തുടര്‍ന്ന് ബ്ലോഗര്‍ റൈഫ് ബദാവി ക്കെതിരെ ചാട്ടവറടിയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. മനുഷ്യവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അബ്ദുല്ല അല്‍ ഹാമിദ് സൗദി ജയിലില്‍ വെച്ച് ഈയിടെ മരിച്ചതും ഏറെ വിവാദങ്ങള്‍ക്കിടയാക്കി.

Leave a Reply