കോവിഡ് 19 രമ്യ ഹരിദാസ് റിയാദിലെ പ്രവാസികളുമായി സംവദിച്ചു

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തിര നടപടികൾ കൊള്ളണമെന്നാവശ്യപ്പെട്ട് ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി ആലത്തൂര്‍ എം.പി. രമ്യ ഹരിദാസുമായി വെർച്വൽ സംവിധാനത്തിലൂടെ പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ നിര്‍ദേശങ്ങളും പരാതികളും എം പി യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

യാത്രാ നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ, വിസിറ്റ് വിസ കാലാവധി തീർന്നവർ, ജോലി നഷ്ടപ്പെട്ട് ഫൈനൽ എക്സിറ്റ് കാത്ത് നിൽക്കുന്നവർ, തൊഴിൽ കരാർ തീർന്നവർ, നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിലുള്ള അഡ്മിഷന്‍ അടക്കമുള്ള കാര്യങ്ങള്‍എം.പി യുടെ ശ്രദ്ധയില്‍പെടുത്തി മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ പ്രയാസപ്പെടുന്നവർ, വാർഷികാവധിക്ക് നാട്ടിൽ പോകാൻ നിൽക്കുന്നവർ തുടങ്ങി ആയിരക്കണക്കിന് മലയാളികളാണ് റിയാദിൽ മാത്രമുള്ളത്.എംബസിയുടെ കീഴിലുള്ള സ്കൂളുകളില്‍ ഫീസുകള്‍ കുറച്ചിട്ടും ഇന്ത്യക്കാര്‍ മാനേജ്മെന്റ് ആയിട്ടുള്ള സ്വകാര്യ സ്കൂളുകളില്‍ അമിത ഫീസ്‌ ഈടാക്കുന്നത് അംബാസിഡര്‍ നിര്‍ദേശിച്ചിട്ടും സ്വകാര്യ വിദ്യാലയങ്ങളളുടെ നടത്തിപ്പ്ക്കാര്‍ ഫീസ്‌ കൊള്ള തുടരുകയാണെന്ന് സംസാരിച്ചവര്‍ ആക്ഷേപം ഉന്നയിച്ചു.

സൗദിയിലെ എല്ലാ ഭാഗത്തും പതിനായിരകണക്കിന് ആളുകള്‍ നാട്ടില്‍ എത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിയണം പ്രവാസികള്‍ക്ക് നാട്ടിലേക്കു പോകാന്‍ സല്‍മാന്‍ രാജാവ് കനിവ് നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അനങ്ങാപാറ നയമാണ് തുടരുന്നത്, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാന്‍ തയ്യാറായിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവസികളോടെ കാണിക്കുന്നത് ക്രൂരതയാണ്ന്ന് സംസാരിച്ചവര്‍ എം.പി യുടെ മുന്നില്‍ ഉന്നയിച്ചു.യാത്രാപ്രശനം അടക്കം റിയാദ് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള വിഷയങ്ങള്‍ എല്ലാം വിദേശകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്താമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു ഇതിനുവേണ്ടി കേരളത്തിലെ ഇരുപതു എം.പി മാരും ഒറ്റകെട്ടായി നിന്ന് പോരാടുമെന്ന് എം.പി. ഉറപ്പ് നല്‍കി.

ഓ ഐ സി സി തൃശൂര്‍ ജില്ലാ പ്രസിഡണ്ട്‌ സുരഷ് ശങ്കര്‍ ഓണ്‍ലൈന്‍ മീറ്റിംഗ് നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ കുഞ്ഞി കുംബ്ല, അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, റസാക്ക് പൂക്കോട്ടും പാഠം, ഷാജി സോനാ സത്താര്‍ കായംകുളം , ഷിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, നാസര്‍ കല്ലായി ജയമോള്‍ , വല്ലി ജോസ് , ഷഫീക്ക് കിനാല്ലൂര്‍, ഉബൈദ് എടവണ്ണ , ജയന്‍ കൊടുങ്ങല്ലൂര്‍,, ഫൈസൽ തങ്ങൾ, സോണി പാറക്കൽ, നാസർ വലപ്പാട് എന്നിവര്‍ സംസാരിച്ചു.


.

Leave a Reply