യു എ ഇ അടക്കം പ്രമുഖ അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ പ്രത്യക്ഷ നിലപാടെടുക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇന്ത്യയിലെ വിവേചനങ്ങളെ കുറിച്ച് അതികമാരും ശ്രദ്ധിക്കാതിരുന്നെങ്കില്‍ ഇന്ന് ട്വീറ്റുകളില്‍ സമ്മര്‍ദ്ദം ചൊലുത്തുകയാണ് അറബ് രാജ്യങ്ങള്‍. അതിന്റെ ചെറിയ സൂചനകളാണ് മുസ്്ലിം അനുഭാവത്തോടെ വാര്‍ത്ത സമ്മേളനം വിളിക്കാന്‍ മോദി തയ്യാറായതും മഹാരാഷ്ട്രയില്‍ സന്യാസിമാരെ കൊന്നതിനു പിന്നില്‍ മുസ്്ലിംകളല്ലെന്നും ബി.ജെ.പിക്ക് പറയേണ്ടി വന്നതും. ഇന്ത്യയുടെ സമ്പത്വിവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിലായിരിക്കും അറബ് രാജ്യങ്ങളുടെ പ്രതികരണങ്ങള്‍. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയും ഇന്ത്യയിലെ അനീതിക്കെതിരെ പ്രത്യക്ഷ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘ്പരിവാര്‍ നിലപാട് തിരിച്ചറിയുകയാണ് ലോക രാഷ്ട്രങ്ങള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വര്‍ഗീയ പ്രചാരണങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നതിന്റെ പരോക്ഷ സൂചനകളാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയിലടക്കം മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവില്‍, ഇന്ത്യയില്‍ കോവിഡ് പടര്‍ത്തിയത് തബ്ലീഗ് പ്രവര്‍ത്തകരാണെന്ന ആരോപണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് യു.എ.ഇ രാജകുടുംബത്തിലെ രാജകൂമാരി ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പര്യസമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലിംകങ്ങള്ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്ക്കെതിരെ നടക്കുന്ന സംഘടിത അക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫിന്റെ ട്വിറ്റര്‍ പോസ്റ്റിനെ തുടര്‍ന്ന് ഇറാന് അംബാസിഡര്‍ അലി ചെങ്കനിയെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തിയത്. ഇറാന് റെവലൂഷ്യനറി ഗാര്‍ഡ് കോപ്സിന്റെ തലവനായിരുന്ന ഖാസിം സുലൈമാനിയെ അമേരിക്ക മിസൈലാക്രമണത്തിലൂടെ വധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ സ്വീകരിച്ച നിലപാടിന്റെ നേര്‍വിപരീത ദിശയിലാണ് ഇന്ത്യയിപ്പോള്‍. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ചാബഹാര്‍ തുറമുഖം ഇറാനിലാണെന്നത് വിസ്മരിക്കാവുന്നതല്ല. ഡല്‍ഹിയില്‍ അരങ്ങേറിയത് വര്‍ഗീയ കലാപമായിരുന്നുവെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നുകൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അത്തരം സംഘടിത അക്രമണങ്ങള്‍ക്കെതിരെ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു ജവാദ് ശരിഫ്. ശീത യുദ്ധ കാലത്ത് ചേരി ചേരാ മുന്നണിക്ക് ശക്തി പകര്‍ന്ന ഇന്ത്യയുടെ നയങ്ങളാണ് വിമര്‍ശനത്തിന് വിധേയമാവുന്നതെന്നത് ഏറെ നിരാശാജനകമാണ്.
1990 മുതല്‍ ഇന്ത്യ സ്വകരിച്ചു പോന്ന ‘ലുക്ക് ഈസ്റ്റ’് പോളിസിയുടെ താല്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിലപാടുകളും ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ലുക്ക് ഈസ്റ്റ് പോളിസിയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയായ മലേഷ്യയുമായും ഇന്ത്യക്ക് നിലവില്‍ സ്വര ചേര്‍ച്ചയില്ല. മോദി വിരുദ്ധ നിലപാടുകളുമായി മഹാതിര്‍ മുഹമ്മദിന്റെ കീഴില്‍ മലേഷ്യ മുന്നോട്ടുപോയി എന്നതാണ് ഇന്ത്യയെ ചൊടിപ്പിച്ച പ്രധാന ഘടകം. കാശ്മീരിനെ അന്യായമായി കൈവശപ്പെടുത്തുകയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഇന്ത്യ ചെയ്തതെന്നായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിരോധിച്ച് കൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. മഹാതിര്‍ മുഹമ്മദ് 2018 ല്‍ മലേഷ്യയുടെ പ്രധാനമന്ത്രിയായി തെരഞെടുക്കപ്പെട്ടതിന് ശേഷം അദ്ധേഹത്തെ സന്ദര്‍ശിച്ച ആദ്യ വിദേശ രാഷ്ട്ര തലവന്‍ നരേന്ദ്ര മോദിയായിരുന്നു.
എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇതര രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ഇന്ത്യക്കാവുന്നില്ല എന്നതാണ് വാസ്തവം. ആഭ്യന്തര്യ വിഷയത്തില്‍ ബി.ജെ.പി വെച്ച് പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ പരിണിത ഫലമായിട്ടാണ് ഇവയെല്ലാമെന്നത് നിലവിലെ വിദേശ നയത്തിലെ അപചയമായി വേണം മനസ്സിലാക്കാന്‍. പൗരത്വ ഭേദഗതി നിയമവും(സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനെ(എന്‍.ആര്.സി) സംബദ്ധിച്ചുള്ള ചര്‍ച്ചകളുമാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കുറിച്ചുള്ള ദോഷകരമായ കാഴ്ച്ചപാടുകള്‍ക്ക് ആക്കം കൂട്ടിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയെതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയെ കൂടുതല്‍ സമര്ദ്ധത്തിലാക്കിയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. അക്രമത്തിന്റെ ഇരകളായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് (ഒ.ഐ.സി) കലാപത്തെ അപലപിച്ചത്. ഡല്‍ഹി കലാപത്തെക്കുറിച്ച് ഇന്ത്യ സന്ദര്‍ശന വേളയില്‍ ടെണാള്ഡ് ട്രംപ് മൗനം പാലിച്ചതിനെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞെടുപ്പില് ഡെമേക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവാന്‍ രംഗത്തുണ്ടായിരുന്ന ബേര്‍ണീ സാന്‍ഡേഴ്സ് വിമര്‍ശിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും ‘വാഷിംങ്ങ് ടണ്‍ പോസ്റ്റിന്റെ’ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട് ഫെബ്രുവരി ഇരുപത്തി ഏഴിന് സാന്‍ഡേഴ്സ് ട്വീറ്റ് ചെയ്തു. എന്നാല്‍ കലാപത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് തലയൂരുകയാണ് ട്രംപ് ചെയ്തത്.
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ ഇന്ത്യന്‍ വംശജരുടെ ഡല്‍ഹി കലാപത്തിനെതിരെയുള്ളപ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി അല്‍ ജസീറ അടക്കമുള്ള അന്താരാഷ് ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തിരുന്നു. അലയന്‍സ് ഫോര്‍ സൗത്ത് ഏഷ്യന്‍സ് ടൈക്കിംങ് ആക്ഷന്‍സ്, ചിക്കാഗോ എഗൈന്‍സ്റ്റ് ഹിന്ദു ഫാസിസം ,ബേ ഏരിയ എഗൈന്‍സ്റ്റ് ഹിന്ദു ഫാസിസം എന്നീ സംഘടനകളാണ് അമേരിക്കയിലെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ചിക്കാഗോയില്‍ നടന്ന സംഘമത്തില്‍ അധ്യാപകര്‍, ഐ.ടി പ്രാഫഷനലുകളടക്കം നിരവധി പേരാണ് പങ്കെടുത്തത്. ബോസ്റ്റണിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വേദിയായിരുന്നു. ഭരണകൂടം സ്പോണ്സര് ചെയത ഭീകര പ്രവര്‍ത്തനങ്ങളെന്നാണ് ഡല്‍ഹി കലാപത്തെ വിശേഷിപ്പിച്ചത്.
ഇരകളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യു.കെയില്‍ നടന്ന പരിപാടികളില്‍ ഗവര്‍ണമെന്റ് തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറുടെ കാര്യാലയത്തിന് പുറത്തു നടന്ന ചടങ്ങില്‍ സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ്, എസ്.ഒ.എ.എസ് ഇന്ത്യ സോസൈറ്റി, ഏഷ്യന്‍ സ്റ്റുഡന്‍സ് എഗൈന്‍സ്റ്റ് ഫാസിസം തുടങ്ങിയ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നുവെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളും അതി ശക്തമായ ഭാഷയിലാണ് ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം ഇന്ത്യയില്‍ അരങ്ങേറിയ ഏറ്റവും വലിയ വര്‍ഗീയ കലാപമെന്നാണ് ‘ദ ഫിനാന്‍ഷ്യല്‍ ടൈംസ്’ വിശേഷിപ്പിച്ചത്. ആയുധ ധാരികളുടെ അഴിഞാട്ടത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഹ്യൂമണ്‍ റൈറ്റ്സ് കമീഷണര്‍ പൗരത്വ ഭേദഗതി വിഷയത്തില്‍ അമികസ്ക്യൂറിയായി പ്രവര്‍ത്തിക്കാന്‍ സൂപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് ബി.ജെ.പി യുടെ വിദേശ നയത്തിലെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഘ്പരിവാര്‍ താല്പര്യങ്ങള്ക്ക് വേണ്ടി ഇന്ത്യയെന്ന രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട ക്രിയാത്മകമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്.
