അമരാവതി: സംസ്ഥാനത്തൊട്ടാകെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ചുമ , ജലദോഷം ,പനി എന്നിവയ്ക്കായി മരുന്നുകൾ വാങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പുതിയ അപ്ലികേഷൻ ഇറക്കിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ആരോഗ്യ വകുപ്പ്.കൊവിഡ് നിയന്ത്രിക്കാനായി ഇറക്കിയ ആപ്പിന് ” കൊവിഡ് ഫാർമ” എന്നാണ് പേര് .
മരുന്നു വാങ്ങുന്നവരുടെ ഫോൺ നമ്പർ , വ്യക്തിയുടെ ഐഡിൻറിറ്റി തുടങ്ങിയവ ആപ്പിൽ ശേഖരിച്ച് സർക്കാറിന് റിപ്പോർട്ട് ചെയ്യും. നിലവിലുള്ള സാഹചര്യത്തിൽ , കൊറോണ വൈറസിൻ്റെ ഏതെങ്കിലും ലക്ഷണമുള്ള വരെ കണ്ടെത്താൻ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ആരോഗ്യ കമ്മീഷണർ കറ്റാമനേനി ബാസ്കർ അറിയിച്ചു.മരുന്നു വാങ്ങാൻ വരുന്നവർക്ക് ഡോകടറുടെ എഴുത്തും നിർബന്ധമാക്കിയിറ്റുണ്ട്.
വൈറസ് പ്രതിരോധം കണക്കിലെടുത്ത് അടിയന്തര ആവിശ്വങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് പുതുതായി 1174 ഡോക്ടർമാരെ താൽകാലികമായി നിയമിച്ചിറ്റുണ്ട്. ഈ ഡോക്ടർമാരിൽ ഭൂരിഭാഗവും കൊ വിഡ് ഹോട്ട്സ്പോട്ടുകളായ കർനൂൾ, ഗുണ്ടൂർ, കൃഷ്ണ ,ചിറ്റൂർ എന്നീ ജില്ലകളിൽ നിയമിച്ചിറ്റുണ്ടെന്ന് ബാസ്കർ വ്യക്തമാക്കി. 1800 ഓളം പേരിൽ നിന്ന് തെരെഞ്ഞെടുത്ത ഡോക്ടർമാരാണിതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.