കൊവിഡ് ബാധ ബാഗ്ലൂരിൽ ചേരി ലോക്ക്ഡ്

ബംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ 10 പോസിറ്റീവ് കേസുകൾ ,ഹോങ്കാസന്ദ്രയെ അടച്ച് പൂട്ടി. ബാഗ്ലൂരിൻ്റെ തെക്കു കിഴക്കൻ ഭാഗത്തുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മുൻസിപ്പൽ വാർഡ് ആണ് ഹോങ്കാസന്ദ്ര. ആയിരത്തിലധികം പേർ തിങ്ങി താമസിക്കുന്നവരിലധികവും മെട്രോ ട്രെയിൻ തൊഴിലാളികളാണ്.
പ്രദേശത്ത് താമസിക്കുന്ന മുഴുവനാളുകളെയും പരിശോധിക്കുമെന്നും, സംശയം തോന്നുന്ന 184 പേരെ നിരീക്ഷണത്തിലാക്കിയിറ്റുണ്ടെന്നും കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ സ്ഥലം സന്ദർശിച്ച ശേഷം അറിയിച്ചു.
ചേരിപ്രദേശങ്ങളിൽ വൈറസ് വ്യാപിക്കുനത് കൂടുതൽ ഭീതി പരത്തുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ മൂന്നാഴ്ചക്കിടെ 200ലധികം കേസുകളും 12 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
ഹോങ്കാസന്ദ്രയിൽ ആദ്യ കേസു റിപ്പോർട്ട് ചെയ്യപ്പെട്ട 54 കാരനായ ഒരു ബീഹാറി ,ഒരാഴ്ചയിൽ അധികമായി അസുഖ ബാധിതനായിരുന്നു , കൂടെ യുള്ളവർ ആദ്യം പരിഗണിച്ചില്ലെങ്കിലും തൊണ്ട വേദന കൂടിയെന്നറിയിച്ചപ്പോഴാണ് ആശുപത്രിയിലെത്തിക്കുന്നതെന്ന് ആരോഗ്യ കേന്ദ്രം വ്യക്തമാക്കി. ഇയാൾക്ക് എവിടുന്നാണ് അസുഖം ബാധിച്ചതെന്ന് വ്യക്തമല്ല.
സംസ്ഥാനത്ത് 445 കേസുകളും 17 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിറ്റുള്ളത്.

Leave a Reply