ഉത്തര കൊറിയയിലേക്ക് ചൈനീസ് മെഡിക്കൽ സംഘം: കിമ്മിനിത് എന്ത് പറ്റി?


ബെയ്ജിംങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോം ഉന്നിൻ്റെ ആരോഗ്യനില മെച്ചപ്പെടുത്താനായി ചൈനീസ് മെഡിക്കൽ വിദഗ്ദർ പുറപ്പെട്ടതായി റോയിട്ടേഴ്‌സ്‌ന്യൂസ് ഏജൻസി . സുപ്രധാന ചടങ്ങിൽ നിന്നുള്ള കിമ്മിൻ്റെ അഭാവം അദ്ധേഹത്തിൻ്റെ ആരോഗ്യ നില യെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടവരുത്തിയിരുന്നു. ഉത്തര കൊറിയൻ നേതാവിൻ്റെ ആരോഗ്യത്തെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾക്കിടയിലുള്ള ചൈനീസ് മെഡിക്കൽ സംഘത്തിൻ്റെ യാത്ര എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമിതിയിലെ ഒരു ഉദ്യോഗസ്ഥൻ്റെ നേത്യത്വത്തിൽ സംഘം വ്യാഴായ്ച പുറപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്‌.
കഴിഞ്ഞ ഏപ്രിൽ 12 ന് ഹൃദയവുമായി ബന്ധപ്പെട്ട് ഒരു സർജറിക്ക് ശേഷം കിം സുഖം പ്രാപിച്ചു വെന്ന് സിയോൾ ആസ്ഥാനമായുള്ള ഡെയ്ലി എൻ കെ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഏപ്രിൽ 15ന് സുപ്രധാനമായ ഒരു ചടങ്ങിൽ കിം പങ്കെടുക്കാത്തതിനെ തുടർന്നാണ് പല അഭ്യൂഹങ്ങളും പരന്നത്. ആരോഗ്യനിലയെ കുറിച്ച് ചൈനയോ ഉത്തര കൊറിയയോ ഇത് വരെ പ്രതികരിക്കാത്തതും കിമ്മിന് മസ്തിഷ്ക്ക മരണം സംഭവിച്ചിട്ടുണ്ടെന്ന വാർത്താ റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് മൂർച്ച കൂട്ടുന്നതാണ്.

Leave a Reply