വൈറസ് ഇറ്റലിയിൽ ജനുവരിയിൽ തന്നെ ഉണ്ടായിരുന്നു

italy

റോം: ഇറ്റലിയിൽ വൈറസ് ജനുവരി മാസത്തിലെ ഉണ്ടെന്ന് പുതിയ പഠനങ്ങൾ വിരൾ ചൂണ്ടുന്നു. വൈറസിൻ്റെ ഉത്ഭവത്തെ തന്നെ പുതിയ വഴികളിലേക്ക് തിരിച്ച് വിടുകയാണ് ഇങ്ങനെയുള്ള പഠനങ്ങൾ. ഇറ്റലിയിലെ ലോംബാർഡി മേഖലയിലെ കൊഡോഗ്നോ പട്ടണത്തിൽ ഫെബ്രുവരി 21 ന് ആദ്യ കേസു റിപ്പോർട്ട് ചെയ്തതിന് ശേഷമാണ്, ഇറ്റലിയിൽ പരിശോധന തുടങ്ങുന്നത്. കേസുകളും മരണങ്ങളും അടിക്കടി കൂടിയതാണ് വൈറസ് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇവിടെ ഉണ്ടെന്ന് പറയാൻ ശാസത്രജ്ഞരെ നിർബന്ധിതരാക്കിയത്. ആദ്യകേസിനെ കുറിച്ച് പഠനം നടത്തിയപ്പോഴാണ് ,വൈറസ് ജനുവരിയിൽ തന്നെ ഇവിടെ ഉണ്ടായിരുന്നതായി കണ്ടെത്താൻ സാധിച്ചതെന്ന് ഇറ്റലി റിസർച്ച് സെൻ്റർ ബ്രൂണ്ടോകെസ്ലർ ഫൗണ്ടേഷൻ്റെ തലവനായ സ്റ്റഫാനോ മെർലർ വാർത്താ കോൺഫറൻസിൽ പറഞ്ഞു.ലോംബാർഡിയിൽ ഫെബ്രുവരി 20 ന് മുമ്പ് തന്നെ പലരും അസുഖ ബാധിതരാണെന്നാണ് വൈറസ് പകർച്ചവ്യാധിയുടെ വേഗത ചൂണ്ടിക്കാട്ടുന്നതായി കൂട്ടിച്ചേർത്തു.
ജനുവരിയിൽ ആണെന്ന് ഉറപ്പുണ്ട്. ഒരു പക്ഷെ അതിനു മുമ്പ് ആവാനും സാധ്യതകൾ കാണുന്നു. വൈറസിൻ്റെ വ്യഗ്രത ഒരു വ്യക്തിക്ക് പകരം ഒരു കൂട്ടം ആളുകളാണ് അസുഖം കൊണ്ടുവന്നതാവാനാണ് സാധ്യത എന്നും അഭിപ്രായപ്പെട്ടു.
190000 കേസുകളും 25500 മരണങ്ങളുമാണ് നിലവിൽ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തിറ്റുള്ളത്.

Leave a Reply