നാളെ മുതൽ സമ്പൂർണ ലോക് ഡൗൺ: മാർക്കറ്റിൽ നെട്ടോട്ടമോടി തമിഴ്നാട് .


ചെന്നൈ: നാളെ രാവിലെ 6 മണി മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാർക്കറ്റിൽ വൻ തിരക്കാണ്. തമിഴ്നാട്ടിലെ പച്ചക്കറി കടകളും പലചരക്ക് കടകളും ഉച്ച കഴിഞ്ഞ് മൂന്ന് വരെ തുറന്നിരിക്കുമെന്ന മുഖ്യമന്ത്രി എടപ്പടി കെ പളനി സ്വാമി പറഞ്ഞതോടെയാണ് ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത്.
വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്ന പൊതു നിയമം ഇന്ന് തമിഴ്നാട്ടിൽ ഇല്ലാത്തത് പോലെയായിരുന്നു ജനങ്ങൾ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരുമിച്ച് കൂടിയത്. തലസ്ഥാന നഗരിയായ ചെന്നൈയിലും, കോയമ്പത്തുർ മധുരൈ എന്നിവിടങ്ങളിൽ 4 ദിവസത്തേക്കും സേലം തിരുപ്പൂർ എന്നിവിടങ്ങൾ മൂന്ന് ദിവസത്തേക്കും പൂർണമായി അടച്ചിടുമെന്ന സർക്കാർ പ്രഖ്യാപനമാണ് ജനങ്ങളെ കൂടുതൽ ആശങ്കരക്കിയത്.
രാവിലെ 6 മുതൽ ഉച്ച 1 മണി വരെ തുറന്ന് പ്രവർത്തിച്ചിരുന്ന മുഴുവൻ പലചരക്ക് സ്വകാര്യ കടകളുമാണ് നാളെ മുതൽ അടച്ചിടുക. റെസ്റ്റോറൻ്റിൽ നിന്നുമുള്ള ഹോംഡെലിവറി, ഹോസ്പിറ്റലുകൾ , ഫാർമസികൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും

Leave a Reply