ലോക്ഡൗണില്‍ പുതിയ ഇളവുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പൊതുജനത്തിന് ആശ്വാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ഇളവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അമ്പത് ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളുവെന്ന കര്‍ശന നിബന്ധനയോടെ കോവിഡ് ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങളിലെ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ ഷോപ്പിംങ് മാളുകള്‍ക്കും, കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ടയിടങ്ങളിലെ ഷോപ്പുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാവില്ല.

Leave a Reply