കോവിഡ് നല്‍കുന്നത് സ്വയം പര്യാപ്തതയുടെ പാഠങ്ങള്‍: സര്‍പഞ്ചുമാരെ പ്രധാനമന്ത്രി അഭിസംബോധനം ചെയ്തു.

കോവിഡ് നല്‍കുന്നത് സ്വയം പര്യാപ്തതയുടെ കൂടി പാഠങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍പഞ്ചുമാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരോ ഗ്രാമങ്ങളും സ്വയം പര്യപ്തത കൈവരിച്ചത് കോവിഡ് പശ്ചാത്തലത്തില്‍ വളരെ അനിവാര്യമായിത്തീര്‍ന്നു, മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഇന്ന് നമ്മുക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധ്യമായത് സാങ്കേതിക വിദ്യയുടെ വളര്‍ച്ച മൂലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമുഹിക അകലം പാലിക്കല്‍, ക്വാറന്റൈന്‍ തുടങ്ങിയ വലിയ പദങ്ങള്‍ ഉപയോഗിക്കാതെ ‘രണ്ടടി ദൂരം’ എന്ന പദ പ്രയോഗത്തിലൂടെ രാജ്യത്തെ ഗ്രാമങ്ങള്‍ കോവിഡിനെ നേരിട്ടതായും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളുടെ അക്കൗണ്ടിംഗ് ആപ്ലിക്കേഷനും വെബ് പോര്‍ട്ടലുമായ ഇ-ഗ്രാം സ്വരാജ് ആപ്പിന്റെയും പോര്‍ട്ടലിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് സംവിധാനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ അറിയാനും മറ്റും ആപ്പ് ഏറെ സഹായകരമാവും, ജോലി ആവശ്യാര്‍ത്ഥം ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാനും ഇവ ഏറെ ഉപകാരപ്രദമാവുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply