ആത്മനിര്‍വൃതിയുടെ പരിശുദ്ധ റമളാന്‍

പുണ്യങ്ങളുടെ പുന്നമ്പിളി വിടര്‍ന്നിരിക്കുന്നു. പരിശുദ്ധ റമളാനിന്റെ ഹൃദയയ വെളിച്ചം മാനത്ത് വിടര്‍ന്നിരിക്കുന്നു. വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയുടെ പെരുന്നാളാണ്. ഇബാദത്തുകളില്‍ സന്തോഷം കണ്ടെത്തി ജീവിതസാഫല്യമനുഭവിക്കുന്നവര്‍. വൈറസ് കാലത്ത് പുതിയൊരു പരീക്ഷണമാണ് റമളാന്‍.
റമളാന്‍ ഒരന്തരീക്ഷമാണ്. ഏതൊരു മുസ്്‌ലിമിനും അനിയന്ത്രിതമായ ആത്മബോധമുയര്‍ത്തുന്ന സമയം. പളളികള്‍ വിശ്വാസികളെ കൊണ്ട് നിറയും. തലകളില്‍ വെളള തൊപ്പികള്‍ അറിയാതെയെങ്കിലും ഇട്ടുപോവും. നാവിനു ത്രിപ്പിള്‍ ലോക്ക് ഡൗണിടും. നിയന്ത്രണങ്ങള്‍ ഇല്ലാത്ത ജീവിതത്തിന് അല്‍പമെങ്കിലും കടിഞ്ഞാണിടാനുളള പടച്ചോന്റെ കുതന്ത്രങ്ങള്‍.
എന്നിരുന്നാലും ഇന്ന് മാനത്തെ അമ്പിളിക്ക് ശോഭ കുറവാണ്. പള്ളികളില്‍ നിര്‍ത്താതെയുളള മൂളിച്ചകള്‍ നിന്ന് പോയി. കവലകളില്‍ നിലനിന്നിരുന്ന റമളാന്‍ സഹവാസങ്ങളും ഇല്ലാതെയായി. തന്നെത്താനായി ചുരുങ്ങിയ കാലം പുതിയ പരീക്ഷണമാണ്. നോമ്പിനെ പോലെ നിനക്ക് മാത്രമുളള റമളാനാണ്. ആരാധനകള്‍ക്ക് ജമാഅത്തിന്റെ മേന്‍പൊടിയില്ല. എല്ലാം സ്വന്തം ആത്മീയതയുടെ ആഴം. ആത്മാര്‍ത്ഥതയോടെ ദുരിതങ്ങള്‍ തീരാന്‍ തമ്പുരാനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതാരംഭം.

കോഴിക്കോട്: കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.ഗള്‍ഫ് നാടുകളിലും ഇന്ന് തന്നെയാണ് വ്രതാരംഭം

Leave a Reply