തബ്ലീഗ് വിഷയത്തിൽ അസത്യപ്രചാരണം അവസാനിപ്പിക്കണം മുഖ്യമന്ത്രി

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും കണ്ടെത്തിയിട്ടുണ്ട് എന്നും അവർ കേരളത്തിൽ ഒളിച്ചു താമസിക്കുന്നു എന്ന പേരിലുള്ള അസത്യപ്രചാരണം അവസാനിപ്പിക്കണമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മനുഷ്യർ പ്രാണഭയം കൊണ്ട് എന്തുചെയ്യണമെന്നറിയാതെ പരക്കം പായുമ്പോഴും വ്യക്തമായ വർഗീയ അജണ്ട പ്രചരിപ്പിക്കുകയാണ് ഒരുകൂട്ടർ. കോവിഡ് ഭീഷണി നിലനിൽക്കെ ഡൽഹിയിൽ ഇങ്ങിനെ ഒരാൾക്കൂട്ടം ഒന്നായി സമ്മേളനത്തിൽ പങ്കെടുത്തു എന്നത് വളരെ ഗൗരവമേറിയ ഒരു വീഴ്ച തന്നെയാണ്. എന്നാൽ അതിന്റെ പേരിൽ മതത്തെയും വിശ്വാസത്തെയും പതിയിരുന്നു ആക്രമിക്കുകയാണ് ഒരുകൂട്ടരുടെ ലക്‌ഷ്യം.

നിലവിൽ കേരളത്തിൽ നിന്നുംതബ്ലീഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നിസാമുദ്ദീനിൽ പോകുകയും മാർച്ച് മാസത്തിൽ തിരിച്ചെത്തുകയും ചെയ്ത എല്ലാ വ്യക്തികളും Covid 19 പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട് .

ഈ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടു ചികിത്സയിൽ ആയവരുടെ  പ്രഥമ സമ്പർക്ക പട്ടികയിലെ ആയിരക്കണക്കിനാളുകളെ പരിശോധനക്ക് വിധേയമാക്കിയിട്ടുമുണ്ട്.
 
ആകെ യാത്രയിലും സമ്പർക്കത്തിലുമായി 20 പേരെ പോസിറ്റീവായി കണ്ടെത്തുകയും 11 പേർ രോഗമുക്തി  നേടുകയും ബാക്കി 9 ആളുകൾ ആശുപത്രിയിൽ കഴിയുന്നുണ്ട് ഇപ്പോൾ

നെഗറ്റീവായ ആളുകൾ  പൂർണ്ണമായ ജാഗ്രതയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

കണക്കുകൾ ഇങ്ങനെ

2020 മാർച്ച് 7,8,9,10 ALL INDIA  മഷുറയിൽ പങ്കെടുക്കാൻ നിസാമുദ്ദീൻ മർകസിൽ പോയി മടങ്ങി എത്തിയവർ 57.   

2020 ഫെബ്രുവരി,മാർച്ച് മാസം
കേരളത്തിൻറെ പുറത്ത് ഇതര സംസ്ഥാനങ്ങളിലായി തബ്ലീഗ് പ്രവർത്തനത്തിന്  പുറപ്പെട്ട മടങ്ങിയെത്തിയവർ 98.

കേരളത്തിൻറെ പുറത്ത് ഇതര സംസ്ഥാനങ്ങളിലായി 152 മലയാളികൾ തബ്ലീഗ് പ്രവർത്തനത്തിന്  പുറപ്പെട്ട വരുണ്ട് അവരെല്ലാവരും അതാത് സംസ്ഥാന സർക്കാറുകളുടെ കീഴിൽ കോവിട്‌ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്.

മുകളിൽ കൊടുത്തിരിക്കുന്ന കണക്കനുസരിച്ചുള്ള മുഴുവൻ വിവരങ്ങളും അതാത് ജില്ലകളിലെ പോലീസ് മേധാവിക്ക് ഇവർ കൈമാറിയിട്ടുമുണ്ട്

ഇനി കേരളത്തിൽ ആരുംതന്നെ നിസാമുദ്ദീനിൽ പോയി തിരിച്ചുവന്നവർ ടെസ്റ്റ് നൽകാൻ ബാക്കിയില്ല.
ഇപ്പോൾ പോസിറ്റീവായവരുമായി ബന്ധപ്പെട്ടെവരെല്ലാം വീടുകളിൽ കർശനമായ നിരീക്ഷണത്തിൽ പുറത്തിറക്കാതെ കഴിയുകയുമാണ് .

ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, സന്ദർശകർ ധാരാളമായി വരുന്ന ഹുമയൂൺ ടോംബ്, നിസാമുദ്ദീൻ ഔലിയ ദർഗ എന്നിവ സന്ദർശിച്ച എല്ലാ മലയാളികളെയും തബ്ലീഗ് പ്രവർത്തകർ എന്ന പേരിലാണ് അന്വേഷിക്കുന്നത് എന്നാൽ മുകളിൽ കൊടുത്ത വ്യക്തികൾ അല്ലാതെ കേരളത്തിൽനിന്ന് തബ്ലീഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട്  ഡൽഹിയിൽ പോവുകയോ തിരിച്ചെത്തുകയോ ആയ ആരുംതന്നെ വിവരം നൽകാതിരിക്കുകയോ ഒളിവിൽ താമസിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം.

എന്നാൽ ഡൽഹി നിസാമുദ്ദീനിൽ പോവുകയോ ഇപ്പോൾ പോസിറ്റീവായ ആളുകളുമായി ഇടപെടുകയോ ചെയ്യാത്ത തബ്‌ലീഗ് പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും കേരളത്തിലെ പല ജില്ലയിലും  പല പ്രദേശത്തും ഒറ്റപ്പെടുത്തുകയും അക്ഷേപിക്കുകയും പരിഹസിക്കുകയും അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ ഭയപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്

കൊറോണക്കെതിരെ ചെറിയ സാധ്യതകളെ പോലും അന്വേഷണത്തിന് വിധേയമാക്കുന്നത് നല്ല കാര്യം തന്നെ, എന്നാൽ അതിന്റെ മറവിൽ തബ്ലീഗ് എന്ന സംഘടനയെയും അവരുടെ വിശ്വാസ പരിസരത്തെയും പൂർണ്ണമായി അടച്ച് ആക്ഷേപിക്കുന്ന സമീപനങ്ങൾ അപലപനീയമാണ്.

Leave a Reply