സ്കൂൾ പരീക്ഷയ്ക്കായി മാസ്ക് ധരിച്ച് ഹോങ്കോംഗ് വിദ്യാർത്ഥികൾ

ഹോങ്കോംഗ്: കോവിഡ് കാലത്തെ ആദ്യ പരീക്ഷയ്ക്കായ് ഹോങ്കോംഗ് നഗരം സാക്ഷിയാവുന്നു. ആയിരകണക്കിനു വിദ്യാർത്ഥികളാണ് സെക്കണ്ടറി ഫൈനൽ പരീക്ഷയ്ക്ക് മാസ്ക് ധരിച്ചെത്തിയത്. വീട്ടിൽ നിന്ന് താപനില പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥിക്കൾ പരീക്ഷ ഹാളിലേക്ക് എത്തുന്നത്. വൈറസ് മൂലം മാസങ്ങളായി മുടങ്ങി കിടന്ന പരീക്ഷകളാണ് നടക്കുന്നത്.
നിലവിൽ വൈറസ് കേസുകൾ കുറഞ്ഞതിനാലാണ് പരീക്ഷ നടത്താൻ ചൈനീസ് ഗവൺ മെൻറ് അനുമതി നൽകിയത്.
പരീക്ഷ നടത്തുന്നത് അപകടകരമാണെങ്കിലും, ഇപ്പോൾ നടന്നില്ലെങ്കിൽ പരീക്ഷ റദ്ധാക്കാനിടയുണ്ടെന്ന് പരീക്ഷ ഹാളിൽ കയറുന്നതിന് മുമ്പ് ഒരു വിദ്യാർത്ഥി റൂയിട്ടേഴ്‌സിനോട് ആശങ്ക പങ്കുവെച്ചു. ജനുവരി മുതൽ ഹോങ്കോംഗ് സ്കൂളുകൾ അടഞ്ഞ് കിടക്കുകയാണ്.
ബോഡി ടെംപ്റേച്ചർ പരിശോധിക്കുന്നതിനായി വിദ്യാർത്ഥികളോട് മാസ്ക് ധരിച്ച് നേരത്തെ ക്ലാസിൽ എത്തിച്ചേരണമെന്നും ഡെസ്കകൾ 2 മീറ്റർ അകലത്തിൽ വെച്ചുമാണ് പരീക്ഷകൾ നടത്തുന്നത്. വിദ്യാർത്ഥികൾ ഹെൽത്ത് സർട്ടിഫികറ്റുമായാണ് ക്ലാസിൽ ഹാജരാവേണ്ടത്.
നിലവിൽ ഹോങ്കോംഗിൽ 1036 കേസുകളും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിറ്റുണ്ടെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ഒരു കേസും റിപ്പോർട്ട് ചെയ്യാത്തത് പ്രതീക്ഷ നൽകുന്നതാണെന് അധിക്രതർ അറിയിച്ചു.

Leave a Reply