ആശങ്ക പരത്തി ജപ്പാനില്‍ ഇറ്റാലിയന്‍ കപ്പല്‍


ടോകിയോ: കേടുപാടുകൾ നന്നാക്കുന്നതിനായി ഇറ്റാലിയൻ ക്രൂയിസ് കപ്പൽ കരക്കടുപ്പിച്ചത് ജപ്പാനിനു തലവേദന സൃഷ്ടിക്കുകയാണ്‌. ജപ്പാനിലെ നാഗസാക്കിയിൽ അടുപ്പിച്ച കപ്പലിലെ 50 ഓളം ജോലിക്കാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ അവസ്ഥ വഷളാവുകയാണെങ്കിൽ പ്രശ്നം ഗുരുതരമാവുമെന്ന് ആശുപത്രി അധികൃതർ ആശങ്ക അറിയിച്ചിട്ടുണ്ട്‌.
അസുഖ ബാധിതരിൽ ഭക്ഷണ പാചകകാരനും ഉള്‍പ്പെടുന്നതിനാല്‍ അസുഖം വ്യാപിക്കുമോ എന്ന ഭയത്തിലാണ് ജപ്പാൻ അധികൃതർ. നിലവിൽ ബാധിതരിലൊരാൾ ഗുരുതരാവസ്ഥയിലായതിനാൽ വെൻറിലേറ്ററിൽ കഴിയുകയാണെന്ന് ഡോക്ടർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനു മുമ്പും മറ്റൊരു കപ്പൽ കാരണം അസുഖം വ്യാപിക്കാൻ ഇടവരുത്തിയിട്ടുണ്ടെന്നതാണ് ജപ്പാനിൽ ആശങ്ക കൂട്ടുന്നത്.
കപ്പല്‍ അധികൃതരെ ജപ്പാന്‍ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരികയാണ്.
നിലവിൽ 11500 കേസുകളും മുന്നൂറിലധികം മരണങ്ങളും ജപ്പാനിൽ റിപ്പോർട്ട് ചെയ്തി ട്ടുണ്ട് . അസുഖ ബാധിതരെ പരിശോധിക്കന്നതിനായി ഹോട്ടലുകൾ തുറന്ന് കൊടുത്തത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

Leave a Reply