യു.പിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ശോചനീയവാസ്ഥ കാണിച്ച് ഡോക്ടര്‍മാരുടെ വീഡിയോ

റായ് ബറേലി: ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ വീഡിയോ വഴി പുറത്തുവിട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ ഡോക്ടര്‍മാരെ മാറ്റിപാര്‍പ്പിച്ചു. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരിതങ്ങള്‍ കാണിച്ചുകൊണ്ടുള്ള വീഡിയോ ഡോക്ടര്‍മാര്‍ ബുധനാഴ്ച്ച പുറത്തുവിട്ടിരുന്നു. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാതെയാണ് റൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടിലേക്കുള്ള മടങ്ങിപോക്ക് വഴി മറ്റുള്ളവര്‍ക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ക്വാറന്റൈനില്‍ കഴിയുന്ന ഒരു മെഡിക്കല്‍ സ്റ്റാഫ് റായ് ബറേലി ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് അയക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ പരിശോധിച്ച ജില്ല മെഡിക്കല്‍ അധികൃതര്‍ ഡോക്ടര്‍മാരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

Leave a Reply