റോഹിഗ്യന്‍ വംശജര്‍ക്ക് മാനുഷിക പരിഗണന നല്കണം

റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാവണമെന്ന അഭ്യര്‍ത്ഥനയുമായി യു.എന്‍ റെഫ്യൂജി ഏജന്‍സി. വിവിധ രാഷ്ട്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ നീക്കത്തെ അനുവദിക്കാത്ത നിരവധി വാര്‍ത്തകളില്‍ റെഫ്യൂജി ഏജന്‍സി ആശങ്ക രേഖപ്പെടുത്തുന്നതായി യു.എന്‍.എച്ച്.സി.ആര്‍ ഏഷ്യ- പസിഫിക് ഡയറക്ടര്‍ ഇന്ദ്രിക റാറ്റ്‌വാത്തെ പറഞ്ഞു.

മലേഷ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 200 അഭയാര്‍ത്ഥികളടങ്ങിയ ബോട്ടിനെ മലേഷ്യന്‍ അധികൃതര്‍ തിരിച്ചയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ബോട്ട് തടഞ്ഞതെന്ന് മലേഷ്യന്‍ വ്യേമസേന വ്യക്തമാക്കിയിരുന്നു. മല്യഷയിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ 24 റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി മൂലം മരണപ്പെട്ട മറ്റൊരു സംഭവവും ബംഗ്ലാദേശ് ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രസ്താവനയുമായി യു.എന്‍.എച്ച്.സി.ആര്‍ രംഗത്തെത്തിയത്.

Leave a Reply