കോവിഡ് മരണം 1.90 ലക്ഷം പിന്നിട്ടു : അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 2325 പേര്‍

ആഗോള തലത്തില്‍ കോവിഡ് ഭീതി ഒഴിയാന്‍ മാസങ്ങളെടുക്കുമെന്ന സൂചന നല്‍കി രോഗ ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 84603 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2716388 ആയി ഉയര്‍ന്നു. 745343 പേരാണ് ഇതുവരെ രോഗ മുക്തരായത്. ഇന്നലെ മാത്രം 6572 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 2325 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം അമ്പതിനായിരത്തോടടുത്തു. ഇന്നലെ മാത്രം 31487 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് സ്ഥിര. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 848717 ആയി. ഇതില്‍ 85922 പേരാണ് രോഗ മുക്തരായത്.

സ്‌പെയിനില്‍ ഇന്നലെ മാത്രം 440 പേര്‍ മരിച്ചതോടെ മരണസംഖ്യ 22157 ആയി. ഇറ്റലിയില്‍ 464 പേരും ഫ്രാന്‍സില്‍ 516 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 25549 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ ഇരുപത്തിരണ്ടായിരത്തോടടുത്തു. ബ്രിട്ടനില്‍ 638 പേര്‍ ഇന്നലെ മാത്രം മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 18738 ആയി. റഷ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4774 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply