നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു : കേരളത്തിലെ കോവിഡ് മരണം മൂന്നായി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‌സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍ വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടത് മൂലം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ 21 വരെ സ്വകാര്യ ആശുപത്രിയില്‍ ചികില്‌സയിലായിരുന്ന കുഞ്ഞിനെ ഇരുപത്തിയൊന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തന്നെ ആരോഗ്യ നില വഷളായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കുഞ്ഞിന് കോവിഡ് ബാധിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല

Leave a Reply