30 മില്യൺ ഡോളർ സഹായധനവുമായി വീണ്ടും ചൈന

കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയ്ക്ക് $30 മില്യൺ നൽകി ചൈന. 20 മില്ല്യൺ ഡോളർ മുമ്പ് നൽകിയതിനു പുറമെയാണീ സഹായം . 180,000 ആളുകളുടെ ജീവഹാനിക്കു കാരണമായ വൈറസിനെ തുരത്താൻ ലോകരാജ്യങ്ങൾ സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്ക് യു എസ് ഫണ്ടിംങ്ങ് നിർത്തലാക്കി ഒരാഴ്ച പിന്നിടമ്പോയേക്കുമാണ് ചൈനയുടെ ഈ സഹായം.
ഈ നിർണായക നിമിഷങ്ങളിൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുന്നത് ആഗോള ഐക്യദാർഢ്യത്തെയാണ് വെളിവാക്കുന്നതെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ച്ചുനിംഗ് ട്വീറ്റ് ചെയ്തു.
കൊ വിഡ് 19 നെതിരായ ആഗോള പ്രതിരോധനത്തിന് പിന്തുണയ്ക്കുന്നതിനും വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ധനസഹായമെന്ന് അവർ കൂട്ടിചേർത്തു.മാർച്ച് 11ന് 20 മില്യൺ ഡോളർ ചൈന നൽകിയിരുന്നു.

Leave a Reply