പ്രമുഖ വ്യവസായി അറക്കല്‍ ജോയ് അന്തരിച്ചു

ദുബൈയിലെ പ്രമുഖ മലയാളി വ്യവസായി അറക്കല്‍ പാലസിലെ ജോയി അന്തരിച്ചു. 52 വയസ്സായിരുന്നു. ദുബൈയില്‍ വെച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക വിവരം.
ദുബൈ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി വ്യവസായിയായിരുന്നു ഇദ്ദേഹം. കുടുംബസമേതം ദുബൈയിലായിരുന്നു താമസം. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രശസ്തനായ ഇദ്ദേഹം മറ്റ് നിരവധി കമ്പനികളുടെ ഡയറക്ടര്‍ കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മാനന്തവാടിയിലെ ‘അറക്കല്‍ പാലസ് ‘ ഇദ്ദേഹത്തിന്റേതാണ്. ഭാര്യ: സെലിന്‍. മക്കള്‍ : അരുണ്‍, ആഷ്‌ലി. പിതാവ്: ഉലഹന്നാന്‍

Leave a Reply