അമേരിക്കന്‍ കപ്പലുകളെ അക്രമിച്ചാല്‍ തിരിച്ചടി ഉറപ്പ്

യു.എസ് കപ്പലുകളെ ലക്ഷ്യമിടുന്ന മുഴുവന്‍ ഇറാന്‍ ബോട്ടുകളെയും വെടിവെച്ചിടാന്‍ നിര്‍ദേശം നല്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ട്രംപ് പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ കപ്പലുകളെയും ക്രൂ അംഗങ്ങളെയും അപകടത്തിലാക്കാനുള്ള ഇറാന്റൈ ഭാഗത്ത് നിന്നുള്ള ശ്രമങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല.അത്തരത്തിലുള്ള ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അവയെ വെടിവെച്ചിണ്ടേടിവരുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമ പ്രതിനിധികളോട് ട്രംപ് പറഞ്ഞു.

ഇറാനുള്ള മുന്നറിയിപ്പാണ് ട്രംപ് ട്വീറ്റിലൂടെ നല്‍കിയതെന്ന് മുതിര്‍ന്ന പെന്റഗണ്‍ ഉദ്ധ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വരക്ഷക്കാവശ്യമായ നടപടികള്‍ അമേരിക്കന്‍ കപ്പലുകള്‍ സ്വീകരിക്കുമെന്നാണ് ട്രംപ് പറഞ്ഞതെന്ന് പ്രതിരാധ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോര്‍കിസ്റ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോവിഡ് ഭീഷണിയില്‍ നിന്നും സൈന്യത്തെ പ്രതിരോധിക്കുന്നതിന് അമേരിക്ക മുന്‍ഗണന നല്‍കണമെന്ന് ഇറാന്‍ സൈനിക വക്താവ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡും അമേരിക്കന്‍ കപ്പലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി ഇറാന്‍ വ്യക്തമാക്കിയിരുന്നു

Leave a Reply