കോവിഡ് ഭീഷണി ദീര്‍ഘ കാലം നിലനില്‍ക്കുമെന്ന മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന. നിലവില്‍, കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിലൂടെയാണ് മിക്ക രാഷ്ട്രങ്ങളും മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്നും ലോക ആരോഗ്യ സംഘടന അറിയിച്ചു. അതോടൊപ്പം കൊറോണ വൈറസിനെ പ്രതിരോധിക്കാനായെന്ന് അവകാശപ്പെട്ടിരുന്ന ചില രാജ്യങ്ങളില്‍ പോസിറ്റീവ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ലോക ആരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം പറഞ്ഞു.
അമേരിക്കയിലും ആഫിക്ക്രയിലും രോഗ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനായി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ജനുവരി മുപ്പതിന് തന്നെ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ യൂറോപ്പില്‍ കോവിഡിന്റെ ത്രീവത കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വീഴ്ച്ച സംഭവിക്കാന്‍ ഇടം നല്‍കരുത്. നമുക്ക് ഒരുപാട് കാലം മുമ്പോട്ട് പോവേണ്ടതുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംഘടനക്ക് വീഴ്ച്ച സംഭവിച്ചെന്ന ആരോപണവുമായി അമേരിക്ക ഈയിടെ രംഗത്തെത്തിയിരുന്നു. ടെഡ്രോസ് രാജിവെക്കണമെന്ന ആവശ്യവും അമേരിക്ക ഉന്നയിച്ചിരുന്നു. എന്നാല്‍ രാജിവെക്കണമെന്ന ആവശ്യത്തെ ടെഡ്രോസ് തള്ളിക്കളഞ്ഞു.