രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി സ്പെല്ലിംഗ് ബീ ” മത്സരം ഉപേക്ഷിക്കുന്നു.


വാഷിങ്ടൺ: കൊറോണ വൈറസ് കണക്കിലെടുത്ത് ഇന്ത്യൻ – അമേരിക്കൻ ആധിപത്യം തെളിയിക്കുന്ന സ്പെല്ലിംഗ് ബീ ടൂർണമെൻ്റ് ഈ വർഷം ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് മത്സരം വേണ്ടെന്നു വയ്ക്കുന്നത്.
പ്രാഥമിക, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരാറുള്ള സ്പെല്ലിംഗ് ബീ മത്സരം 2021 ജൂൺ 1 ആകും ഇനിയുണ്ടാവുക എന്നുമറിയിച്ചിട്ടുണ്ട്‌. എന്നിരുന്നാലും ദേശീയ തലത്തിൽ ഇപ്രാവശ്യം ഫൈനൽ റൗണ്ടിലെത്തിയവർക്ക് അടുത്ത വർഷമത്സരത്തിന് പങ്കെടുക്കാൻ കഴിയില്ല എന്ന് സ്പെല്ലിംഗ് ബീ അധികൃതർ പറഞ്ഞു.
2020 ൽ നടത്താൻ പറ്റിയ ദിവസമില്ലെന്നും നിലവിലെ വൈറസ് ഗൗരവതലത്തിൽ തന്നെ കാണണമെന്നും സ്പെല്ലിംഗ് ബീ എക്സികുട്ടീവ് ഡയറക്ടർ പൈ കിംബ്ലെ കൂട്ടി ചേർത്തു.
1925 ൽ വർഷത്തിൽ നടന്ന് വരാറുള്ള മത്സരം രണ്ടാം ലോകമഹായുദ്ധകാരണത്താൽ 1943 – 1945 വർഷങ്ങളിലായിരുന്നു ആദ്യമായി നിന്നു പോയത്. കഴിഞ്ഞവർഷം സ്പെല്ലിംഗ് ബീ യിൽ 8 ചാമ്പ്യന്മാരായിരുന്നു കിരീടവകാശികളായിട്ടുണ്ടായത്. ഇതിൽ ആറു പേരും ഇന്ത്യൻ അമേരിക്കൻ വംശജരായിരുന്നു.

Leave a Reply