റിലയന്‍സ് ജിയോയുടെ ഓഹരി സ്വന്തമാക്കാന്‍ ഫേസ്ബുക്ക്

5.7 ബില്യണ്‍ മുതല്‍ മുടക്കില്‍ റിയലന്‍സ് ഇന്‍ഡസ്ട്രീസിന്റെ പത്ത് ശതമാനംഓഹരി ഫേസ്ബുക്ക് സ്വന്തമാക്കുന്നു. വാട്‌സ്ആപ്പില്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം ആരംഭിക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഓഹരി ഇടപാട് എന്നത് ഏറെ ശ്രദ്ധേയമാണ്. ജിയോ ടെലികോം ബിസിനസിന്റെ കട ബാധ്യതകള്‍ കുറക്കാന്‍ ഈ നീക്കം സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം 40 ബില്യണ്‍ ഡോളര്‍ കടത്തിലായിരുന്നു.

പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ക്ക് സമാനമായി ഇന്ത്യയില്‍ പെയ്മന്റ് സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ഇന്ത്യയിലെ അനേകം ബിസിനസ് സംവിധാനങ്ങളെ ഓണ്‍െലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നതില്‍ ജിയോ വലിയ പങ്ക് വഹിച്ചുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

സ്ഥാപിതമായി മൂന്ന് വര്‍ഷത്തിനകം തന്നെ രാജ്യന്തര തലത്തില്‍ വളരാന്‍ ജിയോക്ക് സാധിച്ചിരുന്നു. ജിയോയുടെ പത്ത് ശതമാനം ഓഹരി സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്ക് ആരംഭിച്ചിരുന്നതായി കഴിഞ്ഞ മാസം ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply