ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ പിഴവ്: ഐ സി എം ആർ


ന്യൂഡൽഹി: വൈറസ് കണ്ടെത്തുന്നതിനായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ടെസ്റ്റ് കിറ്റുകൾ ഫലപ്രദമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ . മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് വന്ന പരാതിയിലാണ് ഐ സി എം ആർ കിറ്റുകൾ വീണ്ടും പരിശോധിക്കുന്നത്. രാജ്യത്തുടനീളം വിതരണം ചെയ്തിറ്റുള്ള ടെസ്റ്റ് കിറ്റുകൾ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. കിറ്റുകൾ വീണ്ടും പരിശോധന വിധേയമാക്കിയതിനു ശേഷമേ വല്ലതും പറയാൻ പറ്റുകയുള്ളൂവെന്ന്‌ ഐ സി എം ആർ വ്യക്തമാക്കി. ഇതിനോടകം തന്നെ കിറ്റുകൾ ഉപയോഗിക്കുന്നത് നിർത്തിയതായി രാജസ്ഥൻ അറിയിച്ചു.
ഈ മാസം തുടക്കത്തിൽ 6.5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ചൈനയിൽ നിന്ന് സർക്കാർ വാങ്ങിയത്. ഹോട്ട്സ്പോട്ടുകളിൽ മുഴുവനാളുകളെയും പരിശോധിക്കാനായാണ് ഇവ വിതരണം ചെയ്തത്.
കൊവിഡ് അതിവേഗം പടരുന്നതിനാൽ ,പെട്ടന്ന് തന്നെ റിസള്‍ട്ടുകൾ അത്യാവശ്യമായി വന്നിരുന്നു. നിലവിൽ ഉപയോഗിച്ച് വരുന്ന ആർ ടി പി സി ആർ കിറ്റുകളുടെ പരിശോധന ഫലങ്ങൾ വൈകുന്നതിനാലാണ് റാപ്പിഡ് കിറ്റുകൾ ഇറക്കുമതി ചെയ്തത്.
കിറ്റുകളുടെ ഗുണമേന്മയെ കുറിച്ചുള്ള പരാതിയോട് ചൈന ഇത് വരെ പ്രതികരിച്ചിട്ടില്ല. മൂന്നു സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോലെയുള്ള പരാതി പരിശോധന വിധേയമാക്കേണ്ടതാണെന്നും ,ഫലവത്താണോ അല്ലെയെന്നുള്ളത് ഗൗരവതലത്തിൽ ആലോചിക്കേണ്ട വിഷയമാണെന്ന് ഐ സി എം ആർ ഡപ്യൂട്ടി ഡയറക്ടർ ഗംഗാക്കേദർ പറഞ്ഞു

Leave a Reply