ഇസ്രാഈലില്‍ വീണ്ടും നെത്യനാഹു

സഖ്യ കക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവിലെ പ്രധാനമന്ത്രി ബെജമിന്‍ നെത്യനാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സും തമ്മില്‍ ധാരണയായി. ഇതോടെ ഇസ്രാഈലിലെ ഒരു വര്‍ഷത്തോളം നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. ഹോളോകോസ്റ്റ് ഓര്‍മ ദിനത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരു കക്ഷികളും തമ്മില്‍ ധാരണയിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.

അഴിമതിയാരോപണം നേരിട്ട് കൊണ്ടിരിക്കുന്ന നെത്യനാഹുവിന് പതിനെട്ട് മാസം കൂടി പ്രധാനമന്ത്രിയായി തുടരാന്‍ ഇതോടെ വഴിയൊരുങ്ങി. എന്നാല്‍ സഖ്യ കക്ഷി സര്‍ക്കാരിന്റെ ആദ്യ പകുതിയില്‍ പ്രതിരോധ മന്ത്രി, ഡെപ്യുട്ടി പ്രധാനമന്ത്രി തുടങ്ങിയ പദവികള്‍ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി കൈകാര്യം ചെയ്യും.

അമേരിക്കയുടെ ഒത്താശയോടെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിയമ നിര്‍മാണവുമായി മുന്നോട്ട് പോകുന്ന നെത്യനാഹുവിന്റെ നീക്കത്തെ ബെന്നി ഗാന്റ്‌സ് പിന്തുണച്ചിരുന്നു. അഴിമതിയാരോപണം നേരിടുന്ന നെത്യനാഹു കേസിനെ അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്.

Leave a Reply